Nani 31: 'നാനി 31'ന്റെ ടൈറ്റിൽ പ്രഖ്യാപനം; ​ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു

'ആർആർആർ'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 23, 2023, 05:31 PM IST
  • ടൈറ്റിൽ പ്രഖ്യാപിച്ച് കൊണ്ടുള്ള ഒരു ​ഗ്ലിംപ്സ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
  • വിവേക് ​​ആത്രേയയാണ് ചിത്രത്തിന്റെ സംവിധായകൻ.
  • തമിഴ് - തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് ഈ ചിത്രത്തിലെ നായിക.
Nani 31: 'നാനി 31'ന്റെ ടൈറ്റിൽ പ്രഖ്യാപനം; ​ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു

നാച്ചുറൽ സ്റ്റാർ നാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നാനി31'ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. സരിപോദ സനിവാരം എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ പ്രഖ്യാപിച്ച് കൊണ്ടുള്ള ഒരു ​ഗ്ലിംപ്സ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. 'ആണ്ടെ സുന്ദരാനികി' പോലൊരു കൾട്ട് എന്റർടെയ്‌നർ പ്രേക്ഷകർക്ക് നൽകിയ പ്രതിഭാധനനായ സംവിധായകൻ വിവേക് ​​ആത്രേയയാണ് ചിത്രത്തിന്റെ സംവിധായകൻ. തമിഴ് - തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് ഈ ചിത്രത്തിലെ നായിക.

ചിത്രത്തിൽ തമിഴ് താരം എസ് ജെ സൂര്യയും സുപ്രധാന വേഷത്തിലെത്തുന്നു. ഓസ്‌കാർ ചിത്രം 'ആർആർആർ'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇത്തവണ നാനിയും വിവേകും വളരെ വ്യത്യസ്തമായ ഒരു പര്യവേക്ഷണമാണ് ഈ ചിത്രത്തിൽ ചെയ്യുന്നതെന്ന സൂചന വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന കളർ ടിന്റ്, പശ്ചാത്തല സ്‌കോർ എന്നിവയിൽനിന്നും വ്യക്തമാണ്.  

നാളെ, ഒക്ടോബർ 24ന് ചിത്രത്തിന്റെ പൂജ നടക്കും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തിന്റെയും വിശദവിവരങ്ങൾ അന്നേ ദിവസം പുറത്തുവിടും. പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News