Mammootty Kampany: മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 5; ടൈറ്റിൽ പ്രഖ്യാപനം നാളെ

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ്.

Written by - Zee Malayalam News Desk | Last Updated : Oct 23, 2023, 11:54 AM IST
  • മമ്മൂട്ടി പ്രൊഡക്ഷൻ നമ്പർ 5ന്റെ ടൈറ്റിൽ നാളെ വിജയദശമി ദിനത്തിൽ പ്രഖ്യാപിക്കും.
  • നാളെ രാവിലെ 8 മണിക്ക് ടൈറ്റിൽ അനൗൺസ് ചെയ്യുമെന്ന് മമ്മൂട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.
  • റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണിത്.
Mammootty Kampany: മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 5; ടൈറ്റിൽ പ്രഖ്യാപനം നാളെ

അഞ്ചാമത് നിർമ്മാണ സംരംഭവുമായി നടൻ മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായി മമ്മൂട്ടി കമ്പനി. മമ്മൂട്ടി പ്രൊഡക്ഷൻ നമ്പർ 5ന്റെ ടൈറ്റിൽ നാളെ വിജയദശമി ദിനത്തിൽ പ്രഖ്യാപിക്കും. നാളെ രാവിലെ 8 മണിക്ക് ടൈറ്റിൽ അനൗൺസ് ചെയ്യുമെന്ന് മമ്മൂട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് നാളെ നടക്കുക. മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വലിയ ഹിറ്റുകളായിരുന്നു.

കണ്ണൂർ സ്ക്വാഡ് ആണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച് അവസാനമായി ഇറങ്ങിയ ചിത്രം. ചിത്രം ആ​ഗോളതലത്തിൽ 80 കോടി കളക്ഷനിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോർട്ട്. 75 കോടി പിന്നിട്ട വിവരം ഔദ്യോ​ഗികമായി തന്നെ അറിയിച്ചിരുന്നു. മറ്റ് ചിത്രങ്ങൾ എത്തിയെങ്കിലും തളരാതെ കണ്ണൂർ സ്ക്വാഡ് മുന്നോട്ട് പോകുകയാണ്.

റോബി വര്‍ഗീസ് രാജാണ് കണ്ണൂർ സ്ക്വാഡ് സംവിധാനം ചെയ്തത്. മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചന. മികച്ച ഒരു ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആയിരുന്നു. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: Gautami Tadimalla: 'തന്നെ വഞ്ചിച്ചയാൾക്ക് പാർട്ടി സഹായം ചെയ്യുന്നു'; നടി ഗൗതമി ബിജെപിയിൽ നിന്ന് രാജിവച്ചു

ചിത്രം ഈ മാസം അവസാനത്തോടെ ഒടിടിയിലെത്തും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 28ന് ചിത്രം ഒടിടിയിലെത്തും എന്നാണ് പുറത്തുവരുന്ന വിവരം. ഏത് പ്ലാറ്റ്ഫോമിൽ ആകും ചിത്രത്തിന്റെ സ്ട്രീമിം​ഗ് നടക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നേരത്തെ, സോണി ലിവ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, പിന്നീട് സ്ട്രീമിംഗ് അവകാശം സോണി ലിവിന് ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരണം ലഭിച്ചതായി ഒടിടി പ്ലെ റിപ്പോർട്ട് ചെയ്തു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിനാകും കണ്ണൂർ സ്ക്വാഡിന്റെ സ്ട്രീമിം​ഗ് അവകാശം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News