ലാലേട്ടന് പിറനാള്‍ സമ്മാനവുമായി പുലിമുരുകന്‍റെ ഹെവി മാസ് ടീസർ പുറത്തിറങ്ങി

Last Updated : May 21, 2016, 11:24 AM IST
ലാലേട്ടന് പിറനാള്‍ സമ്മാനവുമായി പുലിമുരുകന്‍റെ ഹെവി മാസ് ടീസർ പുറത്തിറങ്ങി

പുലിമുരുകന്‍റെ പോസ്റ്റര്‍ വിജയ്‌ ചിത്രം 'തെറി' പ്രദര്‍ശിപ്പിക്കുന്നതിനിടെ കാണിച്ചപ്പോള്‍ മുതല്‍   ആരാധകര്‍  ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്  മോഹൻലാല്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ ടീസർ കാണാന്‍. ഈ  ആകാംക്ഷയ്ക്ക് വിരാമമിട്ട് പുലിമുരുകന്‍റെ ടീസര്‍ പുറത്തിറങ്ങി. മോഹൻലാലിന്‍റെ പിറന്നാൾ സമ്മാനമായാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. 

പുലിമുരുകന്‍
Pulimurukan: Courtesy: Youtube

മുരുകൻ എന്ന കഥാപാത്രത്തിന്‍റെ ഒരുഏകദേശ രൂപമാണ്‌  ടീസർ കാണിക്കുന്നത്. അതിനൊപ്പം തന്നെ  ലാലേട്ടന്‍റെ മുണ്ട് മടക്കിക്കുത്തും മീശപിരിയും,നോട്ടവുമെല്ലാം ആരാധകർക്ക് വേണ്ട ചേരുവകള്‍ കോർത്തിണക്കിയ ഹെവി മാസ് ടീസർ തന്നെ. ഒരു മിനിട്ട് 21 സെക്കൻഡ് ആണ് ടീസറിന്റെ ദൈർഘ്യം.

പുലിമുരുകന്‍
Pulimurukan: Courtesy: Youtube

അതീവ രഹസ്യമായാണ്  പുലിമുരുകന്‍ ചിത്രികരിചിരിക്കുന്നത്. മലയാള ചലച്ചിത്രത്തില്‍ തന്നെ  ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോഹൻലാലിന്‍റെ പുലിമുരുകൻ എത്തുന്നത്.  പുലിമുരുകന്‍ സംവിധാനം ചെയ്യുന്നത് വൈശാഖാണ്. ചിത്രം ജൂലൈയിലായിരിക്കും പ്രദര്‍ശനത്തിനെത്തുക.

Trending News