Marakkar Arabikadalinte Simham : മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌ക്കാർ നോമിനേഷന്‍ യോഗ്യതാ പട്ടികയില്‍ ഇടംനേടി

 276 ഇന്ത്യൻ സിനിമകളാണ് നോമിനേഷന് യോഗ്യത നേടിയ പട്ടികയിൽ ഉള്ളത്.  ഇതിൽ നിന്നും നോമിനേഷൻ ലഭിക്കുന്ന ചിത്രങ്ങളാണ് ഓസ്‌കാറിനുള്ള മത്സരത്തിന്റെ ഭാഗമാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 21, 2022, 02:31 PM IST
  • ഇത് കൂടാതെ തമിഴ് ചിത്രം ജയ് ഭീം യോഗ്യത നേടിയിട്ടുണ്ട്.
  • 276 ഇന്ത്യൻ സിനിമകളാണ് നോമിനേഷന് യോഗ്യത നേടിയ പട്ടികയിൽ ഉള്ളത്.
  • ഇതിൽ നിന്നും നോമിനേഷൻ ലഭിക്കുന്ന ചിത്രങ്ങളാണ് ഓസ്‌കാറിനുള്ള മത്സരത്തിന്റെ ഭാഗമാകുന്നത്.
  • 94ാമത് അക്കാദമി അവാര്‍ഡിന്റെ നോമിനേഷൻ ലിസ്റ്റ് 2022 ഫെബ്രുവരി 22ന് പുറത്ത് വിടും.
Marakkar Arabikadalinte Simham : മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌ക്കാർ നോമിനേഷന്‍ യോഗ്യതാ പട്ടികയില്‍ ഇടംനേടി

New Delhi : ഓസ്കാർ നോമിനേഷന്‍ (Oscar Nomination)  യോഗ്യത നേടിയ ഇന്ത്യൻ സിനിമകളുടെ കൂട്ടത്തിൽ മോഹൻലാൽ ചിത്രം മരക്കാരും. ഇത് കൂടാതെ തമിഴ് ചിത്രം ജയ് ഭീം യോഗ്യത നേടിയിട്ടുണ്ട്. 276 ഇന്ത്യൻ സിനിമകളാണ് നോമിനേഷന് യോഗ്യത നേടിയ പട്ടികയിൽ ഉള്ളത്. ഇതിൽ നിന്നും നോമിനേഷൻ ലഭിക്കുന്ന ചിത്രങ്ങളാണ് ഓസ്‌കാറിനുള്ള മത്സരത്തിന്റെ ഭാഗമാകുന്നത്.

94ാമത് അക്കാദമി അവാര്‍ഡിന്റെ നോമിനേഷൻ ലിസ്റ്റ്  2022 ഫെബ്രുവരി 22ന് പുറത്ത് വിടും. ആകെ 276 സിനിമളിൽ നിന്നാണ് ഇത്തവണ ബെസ്റ്റ് ഫിലിം കാറ്റഗറിയില്‍ ഉള്‍പ്പെടെ എലിജിബിലിറ്റി ലിസ്റ്റിലേക്ക് ചിത്രങ്ങൾ പരിഗണിക്കുന്നത്. ഈ വര്ഷം മാർച്ച് 27 നാണ് ഓസ്‌ക്കാർ അവാർഡ് പ്രഖ്യാപന ചടങ്ങ് സംഘടിപ്പിക്കുന്നത്.

ALSO READ: Kallan d Souza Movie | റിലീസ് മാറ്റിയ സിനിമകളുടെ കൂട്ടത്തിലേക്ക് 'കള്ളൻ ഡിസൂസയും'

 2021 മാർച്ച് ഒന്നിനും 31നും ഇടയിൽ റിലീസായ ചിത്രങ്ങളാണ് നോമിനേഷന് യോഗ്യത നേടുന്നത്. കഴിഞ്ഞ വര്ഷം ആകെ 366 സിനിമകൾ ഓസ്‌കാര്‍ ലോംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. നോമിനേഷനുള്ള വോട്ടിങ് ജനുവരി 27ന് ആരംഭിച്ച്  ഫെബ്രുവരി 1ന് അവസാനിക്കും. ഫെബ്രുവരി 8ന് ഓസ്‌കാര്‍ നോമിനേഷനുകളുടെ പ്രഖ്യാപനം നടക്കും.

ALSO READ: Dulquer Salmaan covid | കോവിഡ് പോസിറ്റീവായി, ഐസൊലേഷനിലാണ്, മഹാമാരി അവസാനിച്ചിട്ടില്ല ജാ​ഗ്രത വേണമെന്ന് ദുൽഖർ സൽമാൻ

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ബിഗ് ബജറ്റ് പീരിയഡ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഒരുപാട് നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ചിത്രം ഡിസംബർ 2നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നിട്ടുണ്ട്‌.

ALSO READ: പതിനേഴാമത്തെ വയസ്സിൽ യേശുദാസിനെ കൊണ്ട് പാട്ട് പാടിപ്പിച്ചു; നാഹൂം എബ്രഹാമെന്ന മ്യൂസിക് കംപോസർക്ക് പിന്നീട് സംഭവിച്ചതെന്ത്?

മലയാളത്തിന്റെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം നിർവഹിച്ച ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News