Mohanlal: ഇത് മാസ് കാ ബാപ്പ്; വീണ്ടും മാത്യുവായി പ്രത്യക്ഷപ്പെട്ട് മോഹന്‍ലാല്‍; ചിത്രം വൈറല്‍

Mohanlal look as Mathew: ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് മോഹന്‍ലാല്‍ മാത്യു എന്ന കഥാപാത്രമായി എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 09:07 PM IST
  • അരമണിക്കൂറില്‍ തന്നെ 5,50,000ത്തോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.
  • മാത്യു എന്ന കാമിയോ റോളിലാണ് മോഹൻലാൽ ജയിലറൽ പ്രത്യക്ഷപ്പെടുന്നത്.
  • ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിനെ തിരിച്ചുകിട്ടിയെന്നാണ് ആരാധകർ പറയുന്നത്.
Mohanlal: ഇത് മാസ് കാ ബാപ്പ്; വീണ്ടും മാത്യുവായി പ്രത്യക്ഷപ്പെട്ട് മോഹന്‍ലാല്‍; ചിത്രം വൈറല്‍

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ 'കാണേണ്ട രീതിയില്‍' കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ അത് മലയാളം സിനിമയില്‍ അല്ലെന്ന് മാത്രം. രജനികാന്ത് നായകനായെത്തിയ ജയിലര്‍ എന്ന ചിത്രത്തിലെ കാമിയോ റോളിലാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ തകര്‍ത്ത് അഭിനയിച്ചിരിക്കുന്നത്. 

ഇപ്പോള്‍ ഇതാ വീണ്ടും മാത്യു എന്ന കഥാപാത്രത്തിന്റെ കോസ്റ്റിയൂമിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. പങ്കുവെച്ച് വെറും അരമണിക്കൂറില്‍ തന്നെ 5,50,000ത്തോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ഡയലോഗ് പോലും പറയാതെ മാസ് കാണിച്ച് തിയേറ്റര്‍ ഇളക്കി മറിച്ചു,  ഏട്ടാ പൊളിച്ചു ഇതേ പോലെ ഒരു മാസ്സ് സാനം പോരട്ടെ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. 

ALSO READ: തകർപ്പൻ ആക്ഷനുമായി മൂവർ സംഘമെത്തുന്നു; 'ആർഡിഎക്സ്' ട്രെയിലർ പുറത്ത്, റിലീസ് ഓണത്തിന്

ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നത്. സ്‌റ്റൈലിഷായാണ് മോഹന്‍ലാല്‍ ജയിലറില്‍ എത്തുന്നത്. എഴുപതുകളിലെയും എണ്‍പതുകളിലെയും ഒരു ഡോണ്‍ ലുക്കാണ് വേണ്ടതെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് മോഹന്‍ലാലിന്റെ സ്‌റ്റൈലിസ്റ്റായി പ്രവര്‍ത്തിച്ച ജിഷാദ് ഷംസുദ്ദീന്‍ പറഞ്ഞിരുന്നു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

കളര്‍ഫുള്‍ ഷര്‍ട്ടും യെല്ലോ ഷെയ്ഡ് സണ്‍ഗ്ലാസും വെച്ചുള്ള മോഹന്‍ലാലിന്റെ വരവ് തിയേറ്ററുകളില്‍ ആവേശം വാരി വിതറുകയാണ്. ക്ലൈമാക്‌സ് സീനിലുള്‍പ്പെടെ മോഹന്‍ലാലിന്റെ മാസ് ലുക്കും പ്രകടനവും ആരാധകരെ കോരിത്തരിപ്പിക്കുന്നുണ്ടെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News