എന്‍ എഫ് വര്‍ഗീസിന്‍റെ ഓര്‍മ്മയില്‍ 'പ്യാലി': ആശംസകളുമായി മോഹന്‍ലാല്‍

അന്തരിച്ച ചലച്ചിത്ര താരം എന്‍എഫ് വര്‍ഗീസിന്‍റെ ഓര്‍മ്മക്കായി തയാറാക്കുന്ന 'പ്യാലി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!

Last Updated : Jun 20, 2020, 10:58 AM IST
  • ബബിത-റിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍എഫ് വര്‍ഗീസ്‌ (NF Varghese) പിക്ചേഴ്സിന്‍റെ ബാനറില്‍ സോഫിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  • മിമിക്രി വേദികളില്‍ നിന്നും ചലച്ചിത്ര മേഖലയില്‍ ചുവടുവച്ച എന്‍എഫ് വര്‍ഗീസ്‌ 2002 ജൂണ്‍ 19നാണ് മരിച്ചത്. ഫാന്‍റ൦, ഒന്നാമന്‍, നന്ദനം എന്നിവയാണ് അവസാന കാല ചിത്രങ്ങള്‍.
എന്‍ എഫ് വര്‍ഗീസിന്‍റെ ഓര്‍മ്മയില്‍ 'പ്യാലി': ആശംസകളുമായി മോഹന്‍ലാല്‍

അന്തരിച്ച ചലച്ചിത്ര താരം എന്‍എഫ് വര്‍ഗീസിന്‍റെ ഓര്‍മ്മക്കായി തയാറാക്കുന്ന 'പ്യാലി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!

പിതാവിന്‍റെ ഓര്‍മ്മയ്ക്കായി മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രം തയാറാക്കുന്നത്. ചലച്ചിത്ര താരം മോഹന്‍ലാലാ(MohanLal)ണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ (Facebook)പേജിലൂടെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 

ബബിത-റിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്‍എഫ് വര്‍ഗീസ്‌ (NF Varghese) പിക്ചേഴ്സിന്‍റെ ബാനറില്‍ സോഫിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മിമിക്രി വേദികളില്‍ നിന്നും ചലച്ചിത്ര മേഖലയില്‍ ചുവടുവച്ച എന്‍എഫ് വര്‍ഗീസ്‌ 2002 ജൂണ്‍ 19നാണ് മരിച്ചത്. ഫാന്‍റ൦, ഒന്നാമന്‍, നന്ദനം  എന്നിവയാണ് അവസാന കാല ചിത്രങ്ങള്‍. സ്ഫടികം (Spadikam), പത്രം, നരസിംഹം എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 

Trending News