Modha Movie: പകയുടെ ആനത്താര; മോദ ഫസ്റ്റ് ലുക്ക് പുറത്ത്

ആനയും കാട്ടു പന്നിയുമൊക്കെയുള്ള സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട കഥയായിരിക്കാം എന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 08:17 PM IST
  • ചിത്രത്തിൻറെ തിരക്കഥ ടിനോ ഗ്രേസ് തോമസും കഥ നിധിൻ ആനന്ദുമാണ്
  • ചിത്രത്തിന് സംഗീതം നൽകുന്നത് നവീൻ ആനന്ദാണ്
  • ആനയും കാട്ടു പന്നിയുമൊക്കെയുള്ള പോസ്റ്ററായിരുന്നു ചിത്രത്തിൽ
Modha Movie: പകയുടെ ആനത്താര; മോദ ഫസ്റ്റ് ലുക്ക് പുറത്ത്

നവാഗതനായ ഫ്രാൻസിസ് ഷിനിൽ ജോർജ് സംവിധാനം നിർവ്വഹിക്കുന്ന മോദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആനി ആൻറ് സജീവ് നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥ ടിനോ ഗ്രേസ് തോമസും കഥ നിധിൻ ആനന്ദുമാണ്. പകയുടെ ആനത്താര എന്ന ടാഗ് ലൈനിലാണ് ചിത്രത്തിൻറെ പോസ്റ്റർ.

സുകുമാരൻ ചാൽഗഡ, ബിനീഷ് പുതുപ്പണം എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് നവീൻ ആനന്ദാണ്. എഡിറ്റർ അഭിലാഷ് ബാലചന്ദ്രൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഉദയ് രാമചന്ദ്രൻ പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, കോസ്റ്റ്യൂം ശ്രേയ അരവിന്ദ്, അസ്സോസിയേറ്റ് അജു നന്ദൻ, ലൊക്കേഷന എമിൻസൺ എടപ്പള്ളി, ഡിസൈൻസ് എല്ലോ ടൂത്ത്.

 

ആനയും കാട്ടു പന്നിയുമൊക്കെയുള്ള സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട കഥയായിരിക്കാം എന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്.  ചിത്രത്തിൻറെ കാസ്റ്റിംഗ് മറ്റ് വിവരങ്ങൾ എന്നിവ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News