Minnal Murali : മിന്നൽ മുരളി ഒരു പുതിയ മൂവ്‌മെന്റിന് തുടക്കമിട്ടിരിക്കുകയാണ് : അഞ്ജലി മേനോൻ

ചിത്രം ഫാന്റസിക്കിടയിലും നാട്ടിന്‍പുറത്തിന്റെ രസം വിട്ട് മാറാത്ത സിനിമയാണെന്ന് ചിത്രം കണ്ടതിന് ശേഷം അഞ്ജലി മേനോൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 18, 2021, 12:09 PM IST
  • ചിത്രം കഴിഞ്ഞ ദിവസം ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലില്‍ (Jio Mami Mumbai Film Festival)പ്രദർശിപ്പിച്ചിരുന്നു.
  • ചിത്രത്തിന് ഫെസ്റ്റിവലിൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
  • ചിത്രം ഫാന്റസിക്കിടയിലും നാട്ടിന്‍പുറത്തിന്റെ രസം വിട്ട് മാറാത്ത സിനിമയാണെന്ന് ചിത്രം കണ്ടതിന് ശേഷം അഞ്ജലി മേനോൻ പറഞ്ഞു.
  • ഒരു കോമഡി സിനിമയായി ആരംഭിക്കുന്ന ചിത്രം ഒരു സൂപർ ഹീറോ ചിത്രമായി മാറുകയാണെന്നും അഞ്ജലി മേനോൻ പറഞ്ഞു.
Minnal Murali : മിന്നൽ മുരളി ഒരു പുതിയ മൂവ്‌മെന്റിന് തുടക്കമിട്ടിരിക്കുകയാണ് : അഞ്ജലി മേനോൻ

Kochi : ടോവിനോ തോമസ് (Tovino Thomas)  കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മിന്നൽ മുരളി (Minnal Murali) ഒരു പുതിയ മൂവ്‌മെന്റിന് തുടക്കമിട്ടിരിക്കുകയാണെന്ന് സംവിധായിക അഞ്ജലി മേനോൻ (Anjali Menon) . ചിത്രം കഴിഞ്ഞ ദിവസം ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലില്‍ (Jio Mami Mumbai Film Festival) പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന് ഫെസ്റ്റിവലിൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. 

ചിത്രം ഫാന്റസിക്കിടയിലും നാട്ടിന്‍പുറത്തിന്റെ രസം വിട്ട് മാറാത്ത സിനിമയാണെന്ന് ചിത്രം കണ്ടതിന് ശേഷം അഞ്ജലി മേനോൻ പറഞ്ഞു. ഒരു കോമഡി സിനിമയായി ആരംഭിക്കുന്ന ചിത്രം ഒരു സൂപർ ഹീറോ ചിത്രമായി മാറുകയാണെന്നും അഞ്ജലി മേനോൻ പറഞ്ഞു. മാത്രമല്ല കുടുംബ സമേതം കാണേണ്ട ചിത്രം ആണെന്നും അഞ്ജലി മേനോൻ  പറഞ്ഞു.

ALSO READ: Minnal Murali Trailer 2: പ്രേക്ഷകർക്ക് ബോണസ്, മിന്നൽ മുരളി ട്രെയിലർ 2 പുറത്തുവിട്ട് അണിയറക്കാർ

അഞ്ജലി മേനോന്റെ പോസ്റ്റ്

കഴിഞ്ഞ ദിവസം രാത്രി മിന്നല്‍ മുരളിയുടെ വേള്‍ഡ് പ്രീമിയറില്‍  ചിത്രം കണ്ടു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കോമഡി ചിത്രത്തില്‍ നിന്ന് നാട്ടിന്‍പുറത്തെ സൂപ്പര്‍ഹീറോ ചിത്രത്തിലേക്ക് എത്തുന്ന ഒരു ചിത്രമാണിത്. ഫാന്റസിക്കിടയിലും മിന്നല്‍ മുരളിയില്‍ നിന്ന് ആ ഗ്രാമത്തിന്റെ രസം വിട്ട് പോകുന്നില്ല.

ALSO READ: Minnal Murali | "ഉയിരെ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ"; മിന്നൽ മുരളിയിലെ പുതിയ ​ഗാനം പുറത്തിറങ്ങി

സിനിമയുടെ പ്രദര്‍ശന സമയത്ത് ടൊവിനോ, ബേസില്‍, സോഫിയ, ചിത്രത്തിന്റെ അണിയറപ്രര്‍ത്തകരും അവിടെയുണ്ടായിരുന്നു. അവരുടെ ആവേശം കണ്ടത്തൊടെ മനസ്സിൽ  മിന്നല്‍ മുരളി എന്ന സിനിമ വിജയിച്ചിരുന്നു. മുംബൈ ഫിലിം ഫെസ്റ്റിവലും നെറ്റ്ഫ്‌ലിക്‌സും ഒരു പുതിയ മൂവ്‌മെന്റിന് തുടക്കമിട്ടിരിക്കുകയാണ്. ഇതിലൂടെ ദേശീയ തലത്തിലുള്ള പ്രേക്ഷകര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു. ചിത്രം നെറ്റ്ഫ്ലിക്സിൽ 24ന് എത്തും. ചിത്രം കുടുംബസമേതം തന്നെ കാണണം."

ALSO READ: Minnal Murali Release Date: ഈ ക്രിസ്‌മസ്‌ രാവിൽ മലയാളികളുടെ സൂപ്പർ ഹീറോ മിന്നൽ മുരളി എത്തുന്നു

ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ എത്തുന്നത്. ഡിസംബർ 24നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ കൂടിയാണ്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ടൊവീനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News