Minnal Murali 2 | മിന്നൽ മുരളിയുടെ രണ്ടാം ഭാഗം തീരുമാനമായിട്ടില്ല ; അഭിമുഖത്തിൽ പറഞ്ഞത് ആഗ്രഹം മാത്രം: നിർമാതാവ് സോഫിയ പോൾ

Minnal Murali Second Part തീരുമാനമായെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണെന്നും സോഫിയ പോൾ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 05:33 PM IST
  • അഭിമുഖത്തിൽ മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്.
  • അല്ലാതെ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിട്ടില്ലയെന്ന് സോഫിയ പോൾ വ്യക്തമാക്കി.
Minnal Murali 2 | മിന്നൽ മുരളിയുടെ രണ്ടാം ഭാഗം തീരുമാനമായിട്ടില്ല ; അഭിമുഖത്തിൽ പറഞ്ഞത് ആഗ്രഹം മാത്രം: നിർമാതാവ് സോഫിയ പോൾ

കൊച്ചി : ആഗോളതലത്തിൽ തന്നെ പ്രശംസ ലഭിച്ചുകൊണ്ടിരിക്കുന്ന ടൊവിനോ തോമസ് ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിന്റെ (Minnal Murali Second Part) പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മിന്നൽ മുരളിയുടെ നിർമാതാവ് സോഫിയ പോൾ ഒരു ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന് രണ്ടാം ഭാഗമുണ്ടെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പറഞ്ഞു എന്നുള്ള റിപ്പോർട്ട് പുറത്ത് വന്നത്. എന്നാൽ ഇക്കാര്യം നിഷേധിക്കുകയാണ് സോഫിയ പോൾ (Sophia Paul).

"അഭിമുഖം ചെയ്തയാൾ എന്നോട് ചോദിച്ചു സക്കൻഡ് പാർട്ട് ഉണ്ടോ? ഞാൻ പറഞ്ഞു എനിക്ക് ആഗ്രഹമുണ്ട്, അതിപ്പോ ഇനി പ്ലാൻ ചെയ്യണം. ത്രീഡിയിലാണോ എന്ന് ചോദിച്ചപ്പോൾ വേണേൽ അപ്പോൾ ചിന്തിക്കാം. ഇതെ ഞാൻ പറഞ്ഞിട്ടുള്ളു" സോഫിയ പോൾ ഓൺലൈൻ മാധ്യമമായ ക്യൂവിനോടുള്ള അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : 'അവസാനം ഒരു ഇന്ത്യൻ നിർമിത സൂപ്പർ ഹീറോ എത്തി'; മിന്നൽ മുരളിയെ അഭിനന്ദിച്ച് സാക്ഷി സിങ് ധോണി

അഭിമുഖത്തിൽ മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിട്ടില്ലയെന്ന് സോഫിയ പോൾ വ്യക്തമാക്കി. 

ALSO READ : മുരളി പറക്കാൻ പഠിക്കുന്നു; പുതിയ മിഷന്റെ സൂചന നൽകി ടോവിനോ തോമസ്

തങ്ങൾ ഇപ്പോൾ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയുടെ സന്തോഷത്തിലാണെന്നും, തമാശയ്ക്ക് ചിത്രത്തിന്റെ രണ്ടോ മൂന്നോ ഭാഗമുണ്ടാകുമെന്ന് പറയുവാണെങ്കിലും മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് യാതൊരു തീരുമാനവുമായിട്ടില്ല. ഇനി അഥവാ തീരുമാനമായെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണെന്നും സോഫിയ പോൾ പറഞ്ഞു. 

ALSO READ : Minnal Murali Review : ഇതാ മലയാളത്തിൽ നിന്നൊരു സൂപ്പർ ഹീറോ; മിന്നലടിച്ചാൽ രക്ഷകനെത്തും

നെറ്റ്ഫ്ലിക്സിന്റെ ടോപ് ലിസ്റ്റ്, ഏറ്റവും കൂടുതൽ പേർ കണ്ട നോൺ ഇംഗ്ലീഷ് ഫിക്ഷൻ ചിത്രങ്ങളിൽ ഒന്ന് തുടങ്ങിയ നിരവധി നേട്ടങ്ങളാണ് കൊച്ചു മലയാളത്തിൽ നിന്നുള്ള മിന്നൽ മുരളിക്ക് ലഭിച്ചിരിക്കുന്നത്. 

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ ടൊവീനോയാണ് മിന്നൽ മുരളി എന്ന സൂപ്പർ ഹീറോയായി എത്തുന്നത്. തമിഴ് താരം ഗുരു സോമസുന്ദരും പ്രതിനായക വേഷത്തിലെത്തി മികച്ച കൈയ്യടിയാണ് നേടിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News