Minnal Murali | ഇവിടെ ഇപ്പോ ഒരു മിന്നൽ മുരളി മതി! നിരത്തിൽ മിന്നൽ വേഗത്തിൽ പോകുന്നവരെ പിടികൂടാൻ എംവിഡിയും ഒപ്പം മിന്നൽ മുരളി ഒറിജിനലും

ഹൈ വെ റോഡിൽ ഒരു പടകൂറ്റൻ ഫ്ലെക്സ് നിർമിച്ചാണ് എംവിഡിയും നെറ്റ്ഫ്ലിക്സും ഇത്തരത്തിൽ ഒരു സന്ദേശം  അടങ്ങിയ പ്രൊമോഷണൽ പരിപാടി നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 08:52 PM IST
  • എറണാകുളത്തെ മോട്ടോഴ്സ് വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ ഹൈസ്പീഡിൽ വരുന്നവരെ പിടികൂടി പിഴയും അടപ്പിക്കുകയും
  • അതോടൊപ്പം ടൊവീനോയുടെ വീഡിയോ സന്ദേശം അവരെ കേൾപ്പിക്കുകയും ചെയ്യും.
  • ഇതിന് പുറമെ ബോധവൽക്കരണത്തിന്റെ ഭാഗമായി എല്ലാവർക്കും റിയൽ ഹീറോസ് ഗോ സ്ലോ എന്ന് വാക്യമെഴുതിയ ടീ ഷർട്ട് നൽകി.
Minnal Murali | ഇവിടെ ഇപ്പോ ഒരു മിന്നൽ മുരളി മതി! നിരത്തിൽ മിന്നൽ വേഗത്തിൽ പോകുന്നവരെ പിടികൂടാൻ എംവിഡിയും ഒപ്പം മിന്നൽ മുരളി ഒറിജിനലും

കൊച്ചി : നിരത്തിൽ മിന്നൽ മുരളിയെക്കാളും സ്പീഡിൽ വാഹനം ഓടിക്കുന്നവരെ പിടിക്കൂടാൻ മോട്ടോർ വാഹന വകുപ്പും ഒറിജിനൽ മിന്നൽ മുരളിയും. എംവിഡിയും കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഒപ്പം നെറ്റ്ഫ്ലിക്സ് ഒരുക്കിയ പ്രൊമോഷണൽ വീഡിയോയിലാണ് റോഡിലൂടെ മിന്നൽ വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ മിന്നൽ മുരളി എത്തിയത്. 

എറണാകുളത്തെ മോട്ടോഴ്സ് വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ ഹൈസ്പീഡിൽ വരുന്നവരെ പിടികൂടി പിഴയും അടപ്പിക്കുകയും അതോടൊപ്പം ടൊവീനോയുടെ വീഡിയോ സന്ദേശം അവരെ കേൾപ്പിക്കുകയും ചെയ്യും. ഇതിന് പുറമെ ബോധവൽക്കരണത്തിന്റെ ഭാഗമായി എല്ലാവർക്കും റിയൽ ഹീറോസ് ഗോ സ്ലോ എന്ന് വാക്യമെഴുതിയ ടീ ഷർട്ട് നൽകുയും ചെയ്തു. 

ALSO READ : Minnal Murali | വില്ലന്മാരെ കാത്ത് മിന്നൽ മുരളി, ടൊവിനോ ചിത്രത്തിന് മിന്നൽ ഷിബുവിന്റെ കലക്കൻ മറുപടി

ഹൈ വെ റോഡിൽ ഒരു പടകൂറ്റൻ ഫ്ലെക്സ് നിർമിച്ചാണ് എംവിഡിയും നെറ്റ്ഫ്ലിക്സും ഇത്തരത്തിൽ ഒരു സന്ദേശം  അടങ്ങിയ പ്രൊമോഷണൽ പരിപാടി നടത്തിയത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by TovinoThomas (@tovinothomas)

ALSO READ : Minnal Murali | മിന്നൽ മുരളി ഇനി ഗ്ലോബൽ ഹീറോ; നെറ്റ്ഫ്ലിക്സിലെ ആഗോള റാങ്കിൽ മൂന്നാം സ്ഥാനത്ത്

ഡിസംബർ 24ന് റിലീസ് ചെയ്ത മിന്നൽ മുരളി ആദ്യ രണ്ട് ദിവസം കൊണ്ട് സിനിമ നെറ്റ്ഫ്ലിക്സിൽ ടോപ് ലിസ്റ്റിൽ നാലാമതെത്തി. ശേഷം ഡിസംബർ 27 മുതൽ ജനുവരി രണ്ട് വരെയുള്ള കണക്ക് പ്രകാരം മിന്നൽ മുരളി മൂന്നാം സ്ഥാനത്തെത്തി. തമിഴ് താരം ഗുരു സോമസുന്ദരും പ്രതിനായക വേഷത്തിലെത്തി മികച്ച കൈയ്യടിയാണ് നേടിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News