Tandav Web Series: താണ്ഡവ് മതവികാരം വ്രണപ്പെടുത്തുന്നു, ആമസോണ്‍ പ്രൈമിനോട് വിശദീകരണം തേടി MIB

വെബ് സീരീസ് താണ്ഡവിന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ  നോട്ടീസ്...

Written by - Zee Malayalam News Desk | Last Updated : Jan 17, 2021, 11:35 PM IST
  • വെബ് സീരീസ് താണ്ഡവിന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നോട്ടീസ്...
  • സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ശക്തമായിരുന്നു.
  • താണ്ഡവ് വെബ് സീരീസിനെതിരെ BJPയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു.
Tandav Web Series: താണ്ഡവ്  മതവികാരം വ്രണപ്പെടുത്തുന്നു, ആമസോണ്‍ പ്രൈമിനോട് വിശദീകരണം തേടി MIB

New Delhi: വെബ് സീരീസ് താണ്ഡവിന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ  നോട്ടീസ്...

സൈഫ് അലി ഖാന്‍ (Saif Ali Khan)  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന  വെബ് സീരീസ് ആണ്  താണ്ഡവ് (Tandav).  സീരീസ്  മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ശക്തമായിരുന്നു.  താണ്ഡവ് വെബ് സീരീസിനെതിരെ BJPയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു.

താണ്ഡവ്  വെബ് സീരീസിന് എതിരെ BJP നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. കൂടാതെ, സംവിധായകന്‍ അലി ആബാസ് സഫര്‍, നടന്‍ സൈഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെ ചണ്ഡിഗഡ് പോലീസിലും ബിജെപി പരാതി നല്‍കിയിരുന്നു. ചിത്രത്തിനെതിരെ ഡല്‍ഹി പോലീസിലും  പരാതി നല്‍കിയിരുന്നു.

ഹിന്ദു ദൈവങ്ങളെ വെബ് സീരീസില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും അത്തരം സന്ദര്‍ഭങ്ങള്‍ സീരീസില്‍ നിന്നും നീക്കം ചെയ്യണമെന്നും ബിജെപി എംഎല്‍എ രാം കദം പറഞ്ഞു. ഒപ്പം സീരീസ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച്‌ ബിജെപി എംപി മനോജ് കോട്ടാക്ക് നേരത്തെ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്ത് അയച്ചിരുന്നു. 

നാനാതുറകളില്‍ നിന്നും  പ്രതിഷേധം ഉയര്‍ന്നതിനെ ത്തുടര്‍ന്ന്  വെബ് സീരീസിന്‍റെ അണിയറപ്രവര്‍ത്തകരോട് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയിരിയ്ക്കുകയാണ്. 

താണ്ഡവ് വെബ് സീരീസിനെതിരെ പ്രതിഷേധം സോഷ്യല്‍ മീഡിയയിലും ശക്തമാണ്. ട്വിറ്ററില്‍ #BoycottTandav എന്ന ഹാഷ് ടാഗം ട്രെന്‍ഡുചെയ്യുകയാണ്. 

Also read: വിവാഹം പഴഞ്ചൻ ഏർപ്പാട്, വിവാഹം കഴിക്കാത്ത തനിക്ക് കാമുകനും ഒരു കുഞ്ഞുമുണ്ട്: Mahie Gill

ആമസോണ്‍ പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ചയാണ്  താണ്ഡവ് റിലീസ് ചെയ്തത്.  9 എപ്പിസോഡ് നീളുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ്  താണ്ഡവ്.  താണ്ഡവിന്‍റെ  ട്രെയ്‌ലര്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പവര്‍ പൊളിറ്റിക്‌സ് ആണ് താണ്ഡവ് ചര്‍ച്ച ചെയ്യുന്നത്.

Trending News