Meri Awas Suno : ആർ.ജെയായി ജയസൂര്യ ഒപ്പം മഞ്ജു വാര്യറും ശിവദയും; മേരി ആവാസ് സുനോയുടെ ട്രെയിലർ

Meri Awas Suno releas date ചിത്രം മെയ് 13ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

Written by - Zee Malayalam News Desk | Last Updated : May 9, 2022, 09:13 PM IST
  • ചിത്രത്തിൽ മഞ്ജു വാര്യറും ശിവദയുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മേരി ആവാസ് സുനോയ്ക്കയുണ്ട്.
  • ചിത്രം മെയ് 13ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
  • റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. ജയസൂര്യയാണ് ചിത്രത്തിൽ ആർജെയായി എത്തുന്നത്.
Meri Awas Suno : ആർ.ജെയായി ജയസൂര്യ ഒപ്പം മഞ്ജു വാര്യറും ശിവദയും; മേരി ആവാസ് സുനോയുടെ ട്രെയിലർ

കൊച്ചി : ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം പ്രജേഷ് സെൻ ഒരുക്കുന്ന ജയസൂര്യ ചിത്രം മേരി ആവാസ് സുനോയുടെ ട്രെയിലർ പുറത്ത് വിട്ടു. ചിത്രത്തിൽ മഞ്ജു വാര്യറും ശിവദയുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മേരി ആവാസ് സുനോയ്ക്കയുണ്ട്. ചിത്രം മെയ് 13ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. ജയസൂര്യയാണ് ചിത്രത്തിൽ ആർജെയായി എത്തുന്നത്. ജയസൂര്യയുടെ ഭാര്യയായി എത്തുന്നത് ശിവദയാണ്. ഇവരുടെ ജീവതത്തിലേക്ക് മഞ്ജു വാര്യർ അവതരിപ്പിക്കുന്ന ഡോക്ടറെത്തുന്നതാണ് കഥയുടെ ഇതിവൃത്തം. 

ALSO READ : Movie Updates: സെക്ഷൻ 306 ഐപിസിയുടെ ഷൂട്ടിങ്ങ് പൂർത്തിയായി

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രജേഷ് സെൻ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് . ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. 

ജയസൂര്യ, മഞ്ജു വാര്യർ, ശിവദ എന്നിവർക്ക് പുറമെ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും റോളിൽ എത്തുന്നുണ്ട്.

ALSO READ : Pathaam Valavu Movie : "ഏലമലകാടിനുള്ളിൽ" പുതിയ ഗാനവുമായി പത്താം വളവ്; ചിത്രം ഉടൻ തീയേറ്ററുകളിലെത്തും

തിരുവനന്തപുരത്ത് വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News