'മീരാ മിഥുന്‍ അന്തരിച്ചു'; സ്വന്തം മരണവാര്‍ത്ത ട്വീറ്റ് ചെയ്ത് നടി

സ്വന്തം മരണ വാര്‍ത്ത ട്വീറ്റ് ചെയ്ത് നടിയും മോഡലുമായ മീരാ മിഥുന്‍. ''മീരാ മിഥുന്‍ അന്തരിച്ചു. പോസ്റ്റ്‌മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികള്‍.'' -മീരാ മിഥുന്‍ ട്വീറ്റ് ചെയ്തു. എന്തുക്കൊണ്ടാണ് താര൦ ഇത്തരമൊരു ട്വീറ്റ് ചെയ്യാന്‍ കാരണമെന്ന് വ്യക്തമല്ല. ഇതും പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള പുതിയ അടവാണെന്നാണ് ആരാധകര്‍ പറയുന്നത്. 

Last Updated : Sep 12, 2020, 05:43 PM IST
  • എന്തുക്കൊണ്ടാണ് താര൦ ഇത്തരമൊരു ട്വീറ്റ് ചെയ്യാന്‍ കാരണമെന്ന് വ്യക്തമല്ല. ഇതും പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള പുതിയ അടവാണെന്നാണ് ആരാധകര്‍ പറയുന്നത്.
  • തമിഴ് നടന്മാരായ വിജയ്, രജനികാന്ത് എന്നിവര്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായി നടി അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു.
'മീരാ മിഥുന്‍ അന്തരിച്ചു'; സ്വന്തം മരണവാര്‍ത്ത  ട്വീറ്റ് ചെയ്ത് നടി

സ്വന്തം മരണ വാര്‍ത്ത ട്വീറ്റ് ചെയ്ത് നടിയും മോഡലുമായ മീരാ മിഥുന്‍. ''മീരാ മിഥുന്‍ അന്തരിച്ചു. പോസ്റ്റ്‌മോര്‍ട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികള്‍.'' -മീരാ മിഥുന്‍ ട്വീറ്റ് ചെയ്തു. എന്തുക്കൊണ്ടാണ് താര൦ ഇത്തരമൊരു ട്വീറ്റ് ചെയ്യാന്‍ കാരണമെന്ന് വ്യക്തമല്ല. ഇതും പബ്ലിസിറ്റിയ്ക്ക് വേണ്ടിയുള്ള പുതിയ അടവാണെന്നാണ് ആരാധകര്‍ പറയുന്നത്. 

ലഹരിമരുന്ന് കേസ്: സാറയ്ക്കും രാകുലിനുമെതിരെ റിയയുടെ മൊഴി

തമിഴ് നടന്മാരായ വിജയ് (Vijay)‌, രജനികാന്ത് (Rajinikanth) എന്നിവര്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായി നടി അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. ആരാധകരെ ഉപയോഗിച്ച് താരങ്ങള്‍ തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നായിരുന്നു മീരയുടെ ആരോപണം. ഇത്തരം കാര്യങ്ങള്‍ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്നും താരം പറഞ്ഞിരുന്നു.

സഭ്യമല്ലാത്ത കമന്‍റുകള്‍ക്ക് രസകരമായ മറുപടി... 'എന്‍റെ പൊന്നോ നമിച്ചു'വെന്ന് അമല പോള്‍

നടി തൃഷ (Trisha) വര്‍ഷങ്ങളായി തന്നെ വേട്ടയാടുകയാണെന്നും തനിക്ക് ലഭിക്കേണ്ട വേഷങ്ങള്‍ പലതും അവര്‍ തട്ടിയെടുത്തെന്നും മീര ആരോപിച്ചിരുന്നു. സൂര്യ, വിജയ്‌, രജനികാന്ത് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ മീരയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെ, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയ്‌യും ആയിരിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

Viral Video: മദര്‍ മേരിയുടെ ടാറ്റൂ പതിച്ച് ശ്രുതിലക്ഷ്മി.. പിന്നിലൊരു കാരണമുണ്ട്!

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ തമിഴ് മാഫിയ കുടുംബമാണെന്നും നടി ആരോപിച്ചിരുന്നു. 'അഗരം' എന്ന പേരില്‍ നടത്തുന്ന സന്നദ്ധ സംഘടനയുടെ മറവില്‍ സൂര്യ(Suriya)യും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നാണ് നടി ആരോപിച്ചത്. കൂടാതെ, കേരളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് കേസി(Gold Smuggling Case)ല്‍ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും നടി ആരോപിച്ചു.

Trending News