Manushi Chhillar : മുൻ ലോക സുന്ദരി മാനുഷി ചില്ലർ സീറോദ്ധായുടെ സ്ഥാപകനുമായി പ്രണയത്തിൽ? റിപ്പോർട്ട്

Manushi Chhillar Boyfriend 2021 മുതൽ നടിയും സീറോദ്ധയുടെ സ്ഥാപകനുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 10:12 PM IST
  • 25കാരിയായ നടി വ്യവസായിയും സീറോദ്ധ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനുമായ 35കാരനായ നിഖിൽ കമ്മത്തുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്
  • 2021 മുതലാണ് ഇരുവരും പ്രണയത്തിലായത്
  • 2021ലാണ് നിഖിൽ കമ്മത്ത് തന്റെ ആദ്യ ഭാര്യ അമന്ദ പുരവാങ്കരയുമായി വിവാഹം വേർപ്പെടുത്തുന്നത്.
  • ടെഹ്റാനാണ് മാനുഷിയുടെ അടുത്തതായി തിയറ്ററുകളിലായി എത്താൻ ഒരുങ്ങുന്ന ചിത്രം
Manushi Chhillar : മുൻ ലോക സുന്ദരി മാനുഷി ചില്ലർ സീറോദ്ധായുടെ സ്ഥാപകനുമായി പ്രണയത്തിൽ? റിപ്പോർട്ട്

മുംബൈ : 2017ൽ ലോക സുന്ദരപട്ടം നേടിയ നടിയാണ് മാനുഷി ചില്ലർ. അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിലൂടെയാണ് മാനുഷി ചില്ലർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ മോഡലും നടിയുമായ മാനുഷി വാർത്തയിലും ഗോസിപ്പ് കോളങ്ങളിലും ഇടം പിടിക്കുന്നത് താരം പ്രണയത്തിലാണെന്ന റിപ്പോർട്ടിനെ തുടർന്നാണ്. ഓൺലൈൻ സ്റ്റോക്ക് ട്രേഡിങ് സ്ഥാപനമായ സീറോദ്ധയുടെ സ്ഥാപകൻ നിഖിൽ കമ്മത്തുമായി മാനുഷി പ്രണയത്തിലാണെന്നാണ് ചില റിപ്പേർട്ടുകൾ സൂചിപ്പിക്കുന്നത്. 

25കാരിയായ നടി വ്യവസായിയും സീറോദ്ധ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനുമായ 35കാരനായ നിഖിൽ കമ്മത്തുമായി പ്രണയത്തിലാണെന്ന് ഹിന്ദുസ്ഥൻ ടൈംസ് തങ്ങളുടെ വൃത്തത്തെ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും ഇപ്പോൾ ഒരുമിച്ചാണ്. നിലവിൽ മാനുഷി തന്റെ ബോളിവുഡ് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പ്രണയം തുടങ്ങിയവ വാർത്ത കോളത്തിൽ ഇടം പിടിച്ചാൽ താരത്തിന്റെ കരിയറിനെ ബാധിക്കും. അതുകൊണ്ട് ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും ഈ ബന്ധ അതികം പുറത്ത് വിടാതിരിക്കാൻ ശ്രിക്കുകയാണെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. 

ALSO READ : Vadhandhi Web Series : ത്രില്ലടിപ്പിക്കാൻ എസ്.ജെ സൂര്യയും ലൈലയും; ആമസോൺ ഒറിജിനൽ തമിഴ് വെബ് സീരിസ് വദന്തി ട്രെയിലർ

2021 മുതലാണ് ഇരുവരും പ്രണയത്തിലായത്. അധികം ആരോടും പങ്കുവക്കാതെയാണ് ഇരുവരും തങ്ങളുടെ പ്രണയം കാത്ത് സൂക്ഷിക്കുന്നത്. ഇടയ്ക്ക് ഇരുവരും ഒരുമിച്ച യാത്രയ്ക്ക് പോകും. ഏറ്റവും അവസാനമായി റിഷികേശിലാണ് ഇരുവരും ഒരുമിച്ച് യാത്ര ചെയ്തതന്ന് റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു. 

2021ലാണ് നിഖിൽ കമ്മത്ത് തന്റെ ആദ്യ ഭാര്യ അമന്ദ പുരവാങ്കരയുമായി വിവാഹം വേർപ്പെടുത്തുന്നത്. 2019തിൽ ഇറ്റലി വെച്ചാണ് നിഖിലും അമന്ദയും വിവാഹിതരാകുന്നത്. എന്നാൽ ഒരു വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിയുകയും ചെയ്തു. അതേസമയം ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിനറെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ മാനുഷിയും നിഖിലും തയ്യാറായിട്ടില്ല.

ടെഹ്റാനാണ് മാനുഷിയുടെ അടുത്തതായി തിയറ്ററുകളിലായി എത്താൻ ഒരുങ്ങുന്ന ചിത്രം. ജോൺ എബ്രാഹിമിന്റെ ഒരു അക്ഷൻ ചിത്രമായ ടെഹ്റാനിൽ നായിക കഥാപാത്രമായിട്ടാണ് മാനുഷി എത്തുന്നത്. അരുൺ ഗോപാലനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടാതെ വിക്കി കൌശാലിന്റെ ചിത്രത്തിൽ മാനുഷി നായികയായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News