Manjummel Boys: മലയാള സിനിമയുടെ "സീൻ" മാറ്റി "മഞ്ഞുമ്മൽ ബോയ്സ്"

Manjummel Boys Movie: മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസ് കീഴടക്കി 'മഞ്ഞുമ്മൽ ബോയ്സ്' തിയറ്ററുകളിൽ വിജയഗാഥ തുടരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 27, 2024, 09:06 AM IST
  • പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി ഗംഭീര അഭിപ്രായങ്ങളോടെ പ്രദർശനം തുടരുന്ന ചിത്രം സൗഹൃദത്തിന്റെ ആഴവും ഇഴയടുപ്പവുമാണ് അവതരിപ്പിക്കുന്നത്
  • കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നു
  • അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം
Manjummel Boys: മലയാള സിനിമയുടെ "സീൻ" മാറ്റി "മഞ്ഞുമ്മൽ ബോയ്സ്"

"മനിതർ ഉണർന്ത് കൊള്ള ഇത് മനിത കാതൽ അല്ലെ, അതയും താണ്ടി പുനിതമാനത്..."  മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസ് കീഴടക്കി 'മഞ്ഞുമ്മൽ ബോയ്സ്' തിയറ്ററുകളിൽ വിജയഗാഥ തുടരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വർഗീസ്, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, ദീപക് പറമ്പോൽ, അഭിറാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ, വിഷ്ണു രഘു, അരുൺ കുര്യൻ എന്നിവരെ അണിനിരത്തി ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' മികച്ച പ്രതികരണങ്ങളോടെ ബോക്സ് ഓഫീസ് കീഴടക്കി തിയറ്ററുകളിൽ വിജയഗാഥ തുടരുകയാണ്.

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി ഗംഭീര അഭിപ്രായങ്ങളോടെ പ്രദർശനം തുടരുന്ന ചിത്രം സൗഹൃദത്തിന്റെ ആഴവും ഇഴയടുപ്പവുമാണ് അവതരിപ്പിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഫെബ്രുവരി 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിലും റെക്കോർഡ് തുടക്കമാണ് കുറിച്ചത്. നാല് ദിവസം കൊണ്ട് 36.11കോടി കളക്ഷനാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും കൊടൈക്കനാലിന്റെ വശ്യതയേറും നിഗൂഡതകളും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഞ്ഞടിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂറും 15 മിനിറ്റുമാണ്.

ALSO READ: നാനി-സുജീത്ത് കൂട്ടുകെട്ടിൽ ഡിവിവി എൻ്റർടൈൻമെൻസിന്റെ പുതിയ ചിത്രം; നാനി 32 പ്രഖ്യാപിച്ചു

ചിദംബരത്തിന്റെ ആദ്യ ചിത്രം 'ജാൻ എ മൻ' സൂപ്പർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' ബ്ലോക്ക്ബസ്റ്ററടിക്കുമെന്ന് ഉറപ്പായി. നിമിഷങ്ങൾക്കുള്ളിൽ ഷോകൾ ഹൗസ്ഫുൾ ആകുകയാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമിച്ചത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. ചിത്രത്തിന്റെ ട്രെയിലർ, 'കുതന്ത്രം' ഗാനം, ട്രാവൽ സോങ്ങ് 'നെബുലക്കൽ' എന്നിവ പുറത്തുവിട്ടിട്ടുണ്ട്. ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News