മലയാള സിനിമയുടെ 'സീന്‍ മാറ്റിയ' ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തിയേറ്ററുകളില്‍ ആവേശം വാരി വിതറിയ ചിത്രം മോളിവുഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോള്‍ ഇതാ ഒടിടിയും കീഴടക്കാന്‍ ഒരുങ്ങുകയാണ് മഞ്ഞുമ്മലിലെ പിള്ളേര്‍.
ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. നിലവില്‍ മോളിവുഡില്‍ നിന്ന് 200 കോടി ക്ലബ്ബിലെത്തിയ ഒരേയൊരു ചിത്രമെന്ന നേട്ടമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എത്തിപ്പിടിച്ചത്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത് 74-ാം ദിവസമാണ് ചിത്രം ഒടിടിയിലേയ്ക്ക് എത്തുന്നത്. മെയ് 5ന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്ട്രീം ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ സുശീന്‍ ശ്യാം പറഞ്ഞിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്ന പ്രകടനമാണ് തിയേറ്ററുകളില്‍ ചിത്രം പുറത്തെടുത്തത്. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കേരളക്കരയില്‍ മാത്രമല്ല, തമിഴകത്തും വന്‍ ഹിറ്റായി മാറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തമിഴ്‌നാട്ടില്‍ മാത്രം 50 കോടിയ്ക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്. കമല്‍ ഹാസന്‍ നായകനായെത്തിയ ഗുണ എന്ന ചിത്രത്തിന്റെ റഫറന്‍സാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴകത്ത് ഇന്ധനമായത്. ആഗോളതലത്തിൽ ചിത്രം 230-240 കോടിയോളം കളക്ട് ചെയ്തെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ALSO READ: ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി 'പെരുമാനി' കൂട്ടർ
ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.