Jack N Jill Movie : ദേവി ലുക്കിൽ സ്കൂട്ടി ഓടിച്ച് മഞ്ജു വാര്യർ; ജാക്ക് എൻ ജിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

Jack N Jill Movie Release Date ചിത്രം മെയ് 20ന് തിയറ്ററുകളിലെത്തിക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 09:16 PM IST
  • മഞ്ജു വാര്യറെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഹൻലാലാണ് പുറത്തിറക്കിയത്.
  • പൃഥ്വിരാജിന്റെ ഉറുമി സിനിമയ്ക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ.
  • ദേവിയുടെ കോസ്റ്റ്യൂമിൽ സ്കൂട്ടി ഓടിച്ചെത്തുന്ന മഞ്ജുവും സിനിമയിലെ ബാക്കി കഥാപാത്രങ്ങളെയുമാണ് ഫസ്റ്റ്ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്.
Jack N Jill Movie : ദേവി ലുക്കിൽ സ്കൂട്ടി ഓടിച്ച് മഞ്ജു വാര്യർ; ജാക്ക് എൻ ജിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

കൊച്ചി : ഒരിടവേളയ്ക്ക് ശേഷം ഛായഗ്രഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ജാക്ക് എൻ ജിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മഞ്ജു വാര്യറെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഹൻലാലാണ് പുറത്തിറക്കിയത്. പൃഥ്വിരാജിന്റെ ഉറുമി സിനിമയ്ക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ.

ദേവിയുടെ കോസ്റ്റ്യൂമിൽ സ്കൂട്ടി ഓടിച്ചെത്തുന്ന മഞ്ജുവും സിനിമയിലെ ബാക്കി കഥാപാത്രങ്ങളെയുമാണ് ഫസ്റ്റ്ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. അന്തരിച്ച നടൻ നെടുമുടി വേണു, സൗബിൻ ഷഹീർ, കാളിദാസ് ജയറാം, ബേസിൽ ജോസഫ്, ഇന്ദ്രൻസ്, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലികിഷൻ, എസ്തർ അനിൽ തുടങ്ങിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രം മെയ് 20ന് തിയറ്ററുകളിലെത്തിക്കും. നേരത്തെ ചിത്രത്തിൽ മഞ്ജു തന്നെ ആലപിച്ച കിം..കിം..കിം എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ALSO READ : Kunjeldho OTT Release : അവസാനം തീരുമാനമായി! കുഞ്ഞെൽദോ ഒടിടിയിൽ എത്തുന്നു

ശ്രീ ഗോകുലം മൂവിസിന്റെയും സീമാസ് ഫിലിംസിന്റെയും ബാനറിൽ ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷനോടൊപ്പം കോമഡിയും ചേർത്താണ് ചിത്രം അവതരിപ്പിക്കുന്നത്. രസകരമായ രീതിയിലാകും ചിത്രത്തിന്റെ കഥ അവതരിപ്പിക്കുക എന്ന് തോന്നുപ്പിക്കും വിധമാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.

സന്തോഷ് ശിവനോടൊപ്പം അജിൽ എസ് എമ്മും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജീഷ് തോട്ടങ്ങലാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ബി.കെ ഹരിനാരയണന്റെ വരികൾക്ക് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയി തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത് ടച്ച് റിവറാണ് ചിത്രത്തിന്റെ എഡിറ്റർ. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News