Sanal Kumar Sasidharan: മഞ്ജു വാര്യർക്ക് ഭീഷണിയുണ്ടെന്നാവർത്തിച്ച് സനൽകുമാർ, അറസ്റ്റ് ​ഗൂഡാലോചനയുടെ ഭാ​ഗമെന്നും ആരോപണം

തുടർച്ചയായി സമൂഹമാധ്യമം വഴി അപമാനിച്ചുവെന്നും തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മഞ്ജു നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 6, 2022, 03:40 PM IST
  • മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നത് ശരിയാണെന്ന് സനൽകുമാർ വ്യക്തമാക്കി.
  • മഞ്ജു വാര്യർക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sanal Kumar Sasidharan: മഞ്ജു വാര്യർക്ക് ഭീഷണിയുണ്ടെന്നാവർത്തിച്ച് സനൽകുമാർ, അറസ്റ്റ് ​ഗൂഡാലോചനയുടെ ഭാ​ഗമെന്നും ആരോപണം

തിരുവനന്തപുരം: ജാമ്യം ലഭിച്ചതിന് പിന്നാലെ പോലീസിനെതിരെ വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. ​ഗൂഡാലോചനയുടെ ഭാ​ഗമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് സനൽകുമാർ ആരോപിച്ചു. ജാമ്യം ലഭിക്കുന്ന കേസായിരുന്നിട്ട് കൂടി തീവ്രവാദികളെ പോലെയാണ് പോലീസ് തന്നെ കൈകാര്യം ചെയ്തത്. ബലമായി പോലീസ് പിടിച്ചു കൊണ്ടുപോയതായും സനൽ കുമാർ ശശിധരൻ ആരോപിച്ചു. പോലീസ് അറിയിച്ചിരുന്നുവെങ്കിൽ താൻ സ്റ്റേഷനിൽ ഹാജരാകുമായിരുന്നുവെന്നും സനൽകുമാർ കൂട്ടിച്ചേർത്തു. 

അതേസമയം മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നത് ശരിയാണെന്ന് സനൽകുമാർ വ്യക്തമാക്കി. മഞ്ജു വാര്യർക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തന്നെ പിൻതുടര്‍ന്ന് സോഷ്യൽ മീഡിയയിലൂടെ  അപമാനിക്കുന്നുവെന്നാരോപിച്ചാണ് മഞ്ജു വാര്യർ സനൽ കുമാറിനെതിരെ പരാതി നൽകിയത്. മഞ്ജുവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ഇന്നലെയാണ് (മെയ് 5) സനൽകുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്ന് ആലുവ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പോലീസ് സനലിനെതിരെ കേസ് എടുത്തത്. 

Also Read: Sanal Kumar Sasidharan : മഞ്ജു വാര്യരെ അപമാനിച്ചെന്ന കേസ്‌: സനൽകുമാർ ശശിധരന് ജാമ്യം

 

തുടർച്ചയായി സമൂഹമാധ്യമം വഴി അപമാനിച്ചുവെന്നും തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മഞ്ജു നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ഏറെക്കാലമായി തുടർന്നിരുന്ന ശല്യം പിന്നീട് ഭീഷണി സ്വരത്തിലേക്ക് മാറാൻ തുടങ്ങിയപ്പോഴാണ് പരാതി നൽകിയതെന്നും മഞ്ജു പറയുന്നു. കമ്മീഷണർ ഓഫീസിൽ നേരിട്ട് എത്തി പരതി നൽകുകയായിരുന്നു മഞ്ജു വാര്യർ. ഇതിന്റെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ച് കൊണ്ട് സനൽ കുമാർ ശശിധരൻ പങ്കുവെച്ച പോസ്റ്റുകൾ വിവാദമായിരുന്നു. വിഷയം ചൂണ്ടിക്കാണിച്ച് വുമൺ ഇൻ സിനിമ കളക്ടീവിലേയ്ക്ക് മെയിൽ അയക്കുകയും ചെയ്തിരുന്നു. പിന്നാലെ ഫേസ്ബുക്കിൽ തുടരെ തുടരെ സംവിധായകൻ പോസ്റ്റുകൾ ഇട്ടിരുന്നു. ഇതോടെയാണ്  മഞ്ജുവാര്യർ പോലീസിൽ പരാതി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News