Sanal Kumar Sasidharan : മഞ്ജു വാര്യരെ അപമാനിച്ചെന്ന കേസ്‌: സനൽകുമാർ ശശിധരന് ജാമ്യം

Manju Warrier Complaint : തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും തുടർച്ചയായി അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് മഞ്ജു വാര്യർ പരാതി നല്കിയത്.  

Written by - Zee Malayalam News Desk | Last Updated : May 6, 2022, 01:35 PM IST
  • ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത് .
  • മഞ്ജു വാര്യർ പരാതി നൽകിയതിനെ തുടർന്ന് ഇന്നലെ മെയ് 5 നാണ് സനൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
  • നെയ്യാറ്റിൻകരയിൽ നിന്നാണ് സനലിനെ പിടികൂടിയത്.
  • തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും തുടർച്ചയായി അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് മഞ്ജു വാര്യർ പരാതി നല്കിയത്.
Sanal Kumar Sasidharan : മഞ്ജു വാര്യരെ അപമാനിച്ചെന്ന കേസ്‌: സനൽകുമാർ ശശിധരന് ജാമ്യം

കൊച്ചി : നടി മഞ്ജു വാര്യരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ അറസ്റ്റ് ചെയ്ത സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം  അനുവദിച്ചത് . മഞ്ജു വാര്യർ പരാതി നൽകിയതിനെ തുടർന്ന് ഇന്നലെ മെയ് 5 നാണ് സനൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകരയിൽ നിന്നാണ് സനലിനെ പിടികൂടിയത്. 

തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും തുടർച്ചയായി അപവാദം പ്രചരിപ്പിച്ചുവെന്നുമാണ് മഞ്ജു വാര്യർ പരാതി നല്കിയത്. ഇതിനെ തുടർന്ന്   കൊച്ചി എളമക്കര പോലീസ്‌ സനൽ കുമാറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പോലീസ് സനലിനെതിരെ കേസ് എടുത്തത്. 

ALSO READ: മഞ്ജു വാര്യരെ അപമാനിച്ചെന്ന പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ അറസ്റ്റിൽ

തുടർച്ചയായി സമൂഹമാധ്യമം വഴി അപമാനിച്ചുവെന്നും തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മഞ്ജു നൽകിയ മൊഴിയിൽ പറയുന്നു. കുറെകാലമായി തുടർന്നിരുന്ന ശല്യം പിന്നീട് ഭീഷണി സ്വരത്തിലേക്ക് മാറാൻ തുടങ്ങിയപ്പോഴാണ് താൻ പരാതിപ്പെട്ടതെന്നും മഞ്ജു പറയുന്നു. കമ്മീഷണർ ഓഫീസിൽ നേരിട്ട് എത്തിയാണ് മഞ്ജു പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

മഞ്ജു വാര്യരുടെ ജീവൻ തുലാസിൽ ആണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ച് കൊണ്ട് സനൽ കുമാർ ശശിധരൻ പങ്കുവെച്ച പോസ്റ്റുകൾ വിവാദമായിരുന്നു. വിഷയം ചൂണ്ടിക്കാണിച്ച് വുമൺ ഇൻ സിനിമ കളക്ടീവിലേയ്ക്ക് മെയിൽ അയക്കുകയും ചെയ്തിരുന്നു. പിന്നാലെ ഫേസ്ബുക്കിൽ തുടരെ തുടരെ സംവിധായകൻ പോസ്റ്റുകൾ ഇട്ടിരുന്നു. ഇതോടെയാണ്  മഞ്ജുവാര്യർ പോലീസിൽ പരാതി നൽകിയത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും, സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചിലരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സനൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News