മാടമ്പള്ളിയിലെ ആ ചിത്തരോഗി വീണ്ടുമെത്തുന്നു...! ബോളിവുഡിൽ മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം

ഏതാണ്ട് ഒരു വർഷം മുൻപ് തന്നെ കാർത്തിക് ആര്യനെ നായകനാക്കി ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗം എത്തുമെന്ന വാർത്ത വന്നിരുന്നു. ഇപ്പോൾ ഭൂൽ ഭുലയ്യ 2 എന്ന ഈ ചിത്രത്തിന്‍റെ ട്രൈലർ എത്തിയിരിക്കുകയാണ്. ആദ്യ ഭാഗത്തെപ്പോലെ തന്നെ മികച്ച ഒരു താരനിര രണ്ടാം ഭാഗത്തിലും ഉണ്ട്. തബു, കാർത്തിക് ആര്യൻ, കിയാര അദേനി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 27, 2022, 05:05 PM IST
  • പ്രിയദർശന്‍റെ സംവിധാനത്തിൽ 2007 ലാണ് ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യ പുറത്തിറങ്ങുന്നത്.
  • ഏതാണ്ട് ഒരു വർഷം മുൻപ് തന്നെ കാർത്തിക് ആര്യനെ നായകനാക്കി ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗം എത്തുമെന്ന വാർത്ത വന്നിരുന്നു.
  • മികച്ച അനുഭവം രണ്ടാം ഭാഗത്തിന് നൽകാൻ സാധിക്കുമോ എന്നറിയാൻ സിനിമാ പ്രേമികള്‍ മേയ് 20 ന് വേണ്ടി കാത്തിരിക്കുകയാണ്.
മാടമ്പള്ളിയിലെ ആ ചിത്തരോഗി വീണ്ടുമെത്തുന്നു...! ബോളിവുഡിൽ മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്.  1993 ൽ പുറത്തിറങ്ങിയ ഈ ചിത്രം പല ഇന്ത്യൻ ഭാഷകളിലും റീമേക്ക് ചെയ്തു. പ്രിയദർശന്‍റെ സംവിധാനത്തിൽ 2007 ലാണ് ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യ പുറത്തിറങ്ങുന്നത്. 

അക്ഷയ് കുമാർ, വിദ്യാബാലൻ, ഷിനെയ് അഹൂജ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം വൻ വിജയമായി മാറി. ബോളീവുഡിൽ കോമഡിക്ക് പ്രാധാന്യം നൽകുന്ന മികച്ച സൈക്കോളജിക്കൽ ഹൊറൽ കോമഡി ചിത്രങ്ങളിലൊന്നായാണ് ഭൂൽ ഭുലയ്യ കണക്കാക്കപ്പെടുന്നത്. 

Read Also: Vijay Babu Sexual Assault : വിജയ് ബാബു ഒളിവിൽ; എവിടെയാണെന്ന് കണ്ടെത്തനാകാതെ പോലീസ്

ഉത്തരേന്ത്യൻ പ്രേക്ഷകര്‍ ഇന്നും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ചിത്രം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോഴെല്ലാം മികച്ച ടി.ആർ.പി റേറ്റിങ്ങാണ് നേടുന്നത്.  മണിച്ചിത്രത്താഴിന് സമാനമായി ഭൂൽ ഭുലയ്യയിലെ ഗാനങ്ങളെല്ലാം ഹിറ്റായി. ഈ ചിത്രത്തിലെ 'ഹരേ റാം' എന്ന ടൈറ്റിൽ സോങ്ങ് ഇപ്പോഴും പ്ലേ ലിസ്റ്റിൽ സജീവമാണ്. 

ഏതാണ്ട് ഒരു വർഷം മുൻപ് തന്നെ കാർത്തിക് ആര്യനെ നായകനാക്കി ഭൂൽ ഭുലയ്യയുടെ രണ്ടാം ഭാഗം എത്തുമെന്ന വാർത്ത വന്നിരുന്നു. ഇപ്പോൾ ഭൂൽ ഭുലയ്യ 2 എന്ന ഈ ചിത്രത്തിന്‍റെ ട്രൈലർ എത്തിയിരിക്കുകയാണ്. ആദ്യ ഭാഗത്തെപ്പോലെ തന്നെ മികച്ച ഒരു താരനിര രണ്ടാം ഭാഗത്തിലും ഉണ്ട്. തബു, കാർത്തിക് ആര്യൻ, കിയാര അദേനി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

Read Also: Major Release Date: ഇന്ത്യയുടെ യഥാർത്ഥ ഹീറോയുടെ കഥ ഉടൻ തീയേറ്ററുകളിൽ എത്തും; മേജർ റിലീസ് തീയതി പ്രഖ്യാപിച്ചു

ആദ്യ ഭാഗത്തിൽ അഭിനയിച്ച രാജ്പാൽ യാദവ് രണ്ടാം ഭാഗത്തിലും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മണിച്ചിത്രത്താഴിൽ തെക്കിനിയിലെ പ്രേതം നാഗവല്ലി ആണെങ്കിൽ ഹിന്ദിയിൽ അത് മഞ്ചുലിക ആണ്.  ഭൂൽ ഭുലയ്യയുടെ ആദ്യ ഭാഗത്തിൽ പ്രതിനായികയായിരുന്ന മഞ്ചുലിക എന്ന ബംഗാളി നർത്തകി രണ്ടാം ഭാഗത്ത് അതേ പേരിൽത്തന്നെയുള്ള ഒരു ദുർ മന്ത്രവാദിനിയുടെ വേഷത്തിലാണ് എത്തുന്നത്. 

ഈ പ്രശ്നക്കാരിയായെ തളച്ചിരിക്കുന്നതും ഒരു വലിയ ബംഗ്ലാവിന്‍റെ തെക്കിനി മുറിയിൽ ആണ്. ആദ്യഭാഗമായ ഭൂൽ ഭുലയ്യ, മണിച്ചിത്രത്താഴ് പോലെ ഒരു സൈക്കോളജിക്കൽ ത്രില്ലർ മൂഡിലാണ് മുന്നോട്ട് പോകുന്നത്. ആദ്യം പ്രേതം ഉണ്ടെന്ന് പ്രേക്ഷകരെ കൂടി വിശ്വസിപ്പിച്ച് മുന്നോട്ട് പോയി, അവസാനം ശരിക്കുള്ള വില്ലൻ പ്രേതമല്ല ഒരു മാനസിക രോഗമാണെന്ന് പ്രേക്ഷകരെ അറിയിക്കുകയാണ് മണിച്ചിത്രത്താഴും ഭൂൽ ഭുലയ്യയും ചെയ്തത്. ഭൂൽ ഭുലയ്യ 2 ൽ ശരിക്കും പ്രേതം ഉണ്ടെന്ന സൂചനകൾ ആണ് ട്രൈലറിൽ നിന്ന് ലഭിക്കുന്നത്. 

Read Also: John Luther Release date: ജയസൂര്യയുടെ ജോൺ ലൂഥർ ഉടൻ തിയേറ്ററുകളിലേക്ക്; റിലീസിങ് തീയതി പ്രഖ്യാപിച്ചു

പ്രേതം നായിക ആയ കിയാര അദേനിയുടെ ശരീരത്തിലാണോ, അതോ കാർത്തിക്ക് ആര്യന്‍റെ ശരീരത്തിലാണോ കയറുന്നത് എന്നത് ഒരു സസ്പെൻസ് ട്രൈലറിൽ നിലനിർത്തിയിരിക്കുന്നു. മേയ് 20 നാണ് ഭൂൽ ഭുലയ്യ 2 തീയറ്ററുകളില്‍ എത്തുന്നത്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി ചിത്രത്തിലെ നായകന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്ന ഭൂൽ ഭുലയ്യ 2ൽ കാർത്തിക് ആര്യന്‍റെ കഥാപാത്രം ട്രൈലർ എത്തിയത് മുതൽ നിരവധി വിമർശനങ്ങൾ നേരിടുന്നുണ്ട്. 

അക്ഷയ് കുമാർ അവതരിപ്പിച്ച ഡോക്ടർ ആദിത്യ ശിവാസ്തയ്ക്ക് പകരമാകാൻ കാർത്തിക് ആര്യന്‍റെ നായക കഥാപാത്രത്തിന് സാധിക്കില്ലെന്നാണ് അക്ഷയ് കുമാർ ആരാധകരുടെ വാദം. ഭൂൽ ഭുലയ്യയുടെ ആദ്യഭാഗം നൽകിയ മികച്ച അനുഭവം രണ്ടാം ഭാഗത്തിന് നൽകാൻ സാധിക്കുമോ എന്നറിയാൻ സിനിമാ പ്രേമികള്‍ മേയ് 20 ന് വേണ്ടി കാത്തിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.‌

Trending News