Mammootty: ഇഷ്ടതാരത്തെ അതേപടി പിന്തുടർന്ന് അമേരിക്കൻ മമ്മൂട്ടി ആരാധകർ: ഇലക്ട്രിക് വീൽ ചെയർ ഇനി വിശാലിന് സ്വന്തം!

Mammootty's Care and Share International Foundation: ഇലക്ട്രിക് വീൽചെയർ ഏറ്റവും അത്യാവശ്യമായ ഒരു വ്യക്തിയാണ് വിശാൽ എന്ന് അന്വേഷണത്തിലൂടെ മനസ്സിലാക്കിയ അമേരിക്കയിലെ ഫാൻസ് പ്രവർത്തകർ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴയെ ആവശ്യം അറിയിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 12:26 PM IST
  • വിശാലിന്റെ അപേക്ഷ ലഭിച്ച മമ്മൂട്ടി ആരാധകർ ഒരാഴ്ച കൊണ്ട് ഇലക്ട്രിക് വീൽചെയർ എത്തിച്ചു നൽകുകയായിരുന്നു.
  • കെയർ ആൻഡ് ഷെയർ അതേ തുടർന്ന് അദ്ദേഹത്തിന് വീൽചെയർ എത്തിച്ചു നൽകാനുള്ള എല്ലാവിധ സഹായങ്ങളും നൽകി വിശാലിന്റെ ഏറെനാളത്തെ ആഗ്രഹം പൂർത്തിയാക്കി.
Mammootty: ഇഷ്ടതാരത്തെ അതേപടി പിന്തുടർന്ന് അമേരിക്കൻ മമ്മൂട്ടി ആരാധകർ: ഇലക്ട്രിക് വീൽ ചെയർ ഇനി വിശാലിന് സ്വന്തം!

ന്യൂയോർക്ക് /തിരുവനന്തപുരം:  മെഗാസ്റ്റാർ മമ്മൂട്ടി സ്വീകരിച്ച മനുഷ്യസ്നേഹത്തിന്റെ പാത അതേപടി പിന്തുടർന്ന് അമേരിക്കയിലെ മമ്മൂട്ടി ആരാധകർ. ഇലക്ട്രിക് വീൽ ചെയർ എന്ന സ്വപ്നം കൊണ്ടുനടന്ന വിശാൽ എന്ന യുവ അംഗപരിമിതന് രണ്ട് ലക്ഷം ചിലവ് വരുന്ന ഉപകരണമാണ് അമേരിക്കയിലെ മമ്മൂട്ടി ആരാധകർ യാഥാർഥ്യമാക്കി കൊടുത്തത്.വിശാലിന്റെ അപേക്ഷ ലഭിച്ച മമ്മൂട്ടി ആരാധകർ ഒരാഴ്ച കൊണ്ട് ഇലക്ട്രിക് വീൽചെയർ എത്തിച്ചു നൽകുകയായിരുന്നു. 

ഇലക്ട്രിക് വീൽചെയർ ഏറ്റവും അത്യാവശ്യമായ ഒരു വ്യക്തിയാണ് വിശാൽ എന്ന് അന്വേഷണത്തിലൂടെ മനസ്സിലാക്കിയ അമേരിക്കയിലെ ഫാൻസ് പ്രവർത്തകർ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴയെ ആവശ്യം അറിയിക്കുകയായിരുന്നു. ആവശ്യം മനസ്സിലാക്കിയ കെയർ ആൻഡ് ഷെയർ അതേ തുടർന്ന് അദ്ദേഹത്തിന് വീൽചെയർ എത്തിച്ചു നൽകാനുള്ള എല്ലാവിധ സഹായങ്ങളും നൽകി വിശാലിന്റെ ഏറെനാളത്തെ ആഗ്രഹം പൂർത്തിയാക്കി.

ALSO READ: പ്രമുഖ ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു  

അമേരിക്കയിലെ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സന്ദീപ് ഗോവിന്ദൻ, സെക്രട്ടറി നിഷാദ് കാവുങ്കൽ, ട്രഷറർ  ബൈജു ജോൺ എന്നിവരാണ് ഇലക്ട്രിക് വീൽചെയറിനു വേണ്ട പണം സമാഹരിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ അമേരിക്കയിലെ കോർഡിനേറ്റർ റോഷൻ മുഖേനയാണ് ആവശ്യം മനസ്സിലാക്കുന്നതും ഇലക്ട്രിക് വീൽചെയർ എത്തിക്കുന്നതിനുള്ള സഹായം നൽകിയതും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News