Nanpakal Nerathu Mayakkam Film : എല്ലാവരും ഉറങ്ങും കൂടെ മമ്മൂട്ടിയും! നൻപകൽ നേരത്ത് മയക്കം സിനിമയുടെ ടീസർ പുറത്ത്

Nanpakal Nerathu Mayakkam Film Teaser ഉറക്കത്തിന്റെ കഥ എന്ന് അടികുറുപ്പ് നൽകിയാണ് നടൻ ദുൽഖർ സൽമാൻ ചിത്രത്തിന്റെ ടീസർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 05:11 PM IST
  • ഉറക്കത്തിന്റെ കഥ എന്ന് അടികുറുപ്പ് നൽകിയാണ് നടൻ ദുൽഖർ സൽമാൻ ചിത്രത്തിന്റെ ടീസർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്.
  • മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
  • എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
Nanpakal Nerathu Mayakkam Film : എല്ലാവരും ഉറങ്ങും കൂടെ മമ്മൂട്ടിയും! നൻപകൽ നേരത്ത് മയക്കം സിനിമയുടെ ടീസർ പുറത്ത്

കൊച്ചി: മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം സിനിമയുടെ ടീസർ പുറത്തിറങ്ങി. ലോക ഉറക്കം ദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്. 

ഉറക്കത്തിന്റെ കഥ എന്ന അടികുറുപ്പ് നൽകിയാണ് നടൻ ദുൽഖർ സൽമാൻ ചിത്രത്തിന്റെ ടീസർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. 

ALSO READ : Puzhu : പുഴുവിന്റെ റിലീസ് ഉടൻ; ചിത്രം സോണി ലിവിലെത്തും

മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. 

തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. 

ALSO READ : Aaraattu OTT Release: മോഹൻലാലിൻറെ ആറാട്ട് ആമസോൺ പ്രൈമിൽ എത്തുന്നു?

മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റർ. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News