CONSCIENCE: പ്രേക്ഷക ശ്രദ്ധ നേടി CONSCIENCE; ഇത് കണ്ടിരിക്കേണ്ട കഥ

സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടി ഹ്രസ്വ ചിത്രമായ CONSCIENCE. ജീവന് തുല്യം സ്‌നേഹിച്ചിരുന്ന സ്ത്രീയുടെ മരണം മൂലം ഏകാന്തത അനുഭവിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സുരേഷ് കൃഷ്ണയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 03:11 PM IST
  • ഏകാന്തത അനുഭവിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
  • രണ്ട് കഥാപാത്രങ്ങള്‍ മാത്രമാണ് CONSCIENCE എന്ന ഹ്രസ്വ ചിത്രത്തിലുള്ളത്.
  • നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സുരേഷ് കൃഷ്ണയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
CONSCIENCE: പ്രേക്ഷക ശ്രദ്ധ നേടി CONSCIENCE; ഇത് കണ്ടിരിക്കേണ്ട കഥ

സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടി ഹ്രസ്വ ചിത്രമായ CONSCIENCE. ജീവന് തുല്യം സ്‌നേഹിച്ചിരുന്ന സ്ത്രീയുടെ മരണം മൂലം ഏകാന്തത അനുഭവിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സുരേഷ് കൃഷ്ണയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

രണ്ട് കഥാപാത്രങ്ങള്‍ മാത്രമാണ് CONSCIENCE എന്ന ഹ്രസ്വ ചിത്രത്തിലുള്ളത്. സുരേഷ് കൃഷ്ണയോടൊപ്പം ചിത്രത്തിലെ രണ്ടാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിനീതാണ്. എന്നാല്‍, യുവാവിന്റെ അദൃശ്യയായ ഭാര്യയുടെ ശബ്ദസാന്നിധ്യത്തിലൂടെ കഥാപാത്രങ്ങളുടെ എണ്ണം മൂന്നാകുന്നു. യുവാവിന്റെ ഭാര്യ തന്നെയാണ് ചിത്രത്തിന്റെ കഥ നിയന്ത്രിക്കുന്നത്. 

ALSO READ: കിടിലൻ സെക്കൻഡ് ലുക്ക് പോസ്റ്ററുമായി ഖജുരാഹോ ഡ്രീംസ്; റൈഡർ ആയി അതിഥി രവി

ഒരു വീട്ടില്‍ മാത്രം നടക്കുന്ന സംഭവമാണ് CONSCIENCE എന്ന ഹ്രസ്വ ചിത്രം പറയുന്നത്. സംഭാഷണങ്ങളിലൂടെ പ്രേക്ഷകരെ കാണാത്ത കഥാപാത്രങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നതില്‍ സംവിധായകനായ സുമീന്ദ്രനാഥ് വിജയിച്ചെന്ന് തന്നെ പറയാം. തിരക്കഥ എഴുതിയിരിക്കുന്നതും സുമീന്ദ്രനാഥ് തന്നെയാണ്. മുഖ്യവേഷം കൈകാര്യം ചെയ്തരിക്കുന്ന സുരേഷ് കൃഷ്ണ തന്നെയാണ് എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം അനു സുരേഷ്, ഛായാഗ്രഹണം അരുണ്‍ റെക്‌സ് മാത്യു, പശ്ചാത്തല സംഗീതം ജോയ് ജിനിത്ത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News