National Award നല്‍കാതിരിക്കാന്‍ അവര്‍ പറഞ്ഞത് വിചിത്രമായ കാരണങ്ങള്‍, തുറന്നടിച്ച്‌ ഉര്‍വശി

മലയാളത്തിന്‍റെ മാത്രമല്ല, തെന്നിന്ത്യയുടെതന്നെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി . നായികയായും സഹനടിയായും  തെന്നിന്ത്യന്‍ സിനിമകളില്‍  നിറഞ്ഞുനിന്ന താരമാണ് ഉര്‍വശി. 

Written by - Zee Malayalam News Desk | Last Updated : Jan 18, 2021, 06:14 PM IST
  • തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് ഉര്‍വശി (Urvashi) അഭിനയിച്ചത്.
  • വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ഉര്‍വശി അവതരിപ്പിച്ച കഥാപാത്രങ്ങളും സിനിമകളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.
  • എന്നാല്‍, ഇത്രയേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും മികച്ച നടിയ്ക്കുള്ള (Best Actress) ദേശീയ അവാര്‍ഡ്‌ (National Award) ഇതുവരെ ഉര്‍വശിയെ തേടിയെത്തിയില്ല എന്നത് വസ്തുതയാണ്.
  • സംസ്ഥാന അവാര്‍ഡ് അഞ്ചു തവണ ലഭിച്ച ഉര്‍വശിയ്ക്ക് 2006ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്‍റെ 'അച്ചുവിന്‍റെ അമ്മ' എന്ന സിനിമയിലൂടെ മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടാന്‍ കഴിഞ്ഞത്.
National Award നല്‍കാതിരിക്കാന്‍ അവര്‍ പറഞ്ഞത്  വിചിത്രമായ കാരണങ്ങള്‍, തുറന്നടിച്ച്‌ ഉര്‍വശി

മലയാളത്തിന്‍റെ മാത്രമല്ല, തെന്നിന്ത്യയുടെതന്നെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി . നായികയായും സഹനടിയായും  തെന്നിന്ത്യന്‍ സിനിമകളില്‍  നിറഞ്ഞുനിന്ന താരമാണ് ഉര്‍വശി. 

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് ഉര്‍വശി  (Urvashi) അഭിനയിച്ചത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ഉര്‍വശി  അവതരിപ്പിച്ച കഥാപാത്രങ്ങളും സിനിമകളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.  

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ദക്ഷിണേന്ത്യന്‍ ഭാഷകളില്‍  സജീവമായിരുന്നു താരം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഉര്‍വശിയുടെ മിക്ക ചിത്രങ്ങളും വിജയം നേടിയിരുന്നു.  മലയാളത്തില്‍ "വരനെ ആവശ്യമുണ്ട്"  എന്ന ചിത്രത്തിലെ ഉര്‍വശിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഒരുപിടി മികച്ച ചിത്രങ്ങളാണ്‌ അവര്‍ കഴിഞ്ഞ വര്‍ഷം തമിഴില്‍  കാഴ്ചവെച്ചത്.  സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍, ഇളമൈ ഇതോ ഇതോ, തുടങ്ങിയ സിനിമകളും നടിയുടെതായി പുറത്തിറങ്ങി. മിക്ക സിനിമകളിലെയും ഉര്‍വശിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.

എന്നാല്‍, ഇത്രയേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും  മികച്ച നടിയ്ക്കുള്ള  (Best Actress) ദേശീയ അവാര്‍ഡ്‌ (National Award) ഇതുവരെ ഉര്‍വശിയെ തേടിയെത്തിയില്ല എന്നത് വസ്തുതയാണ്.  സംസ്ഥാന അവാര്‍ഡ് അഞ്ചു തവണ  ലഭിച്ച ഉര്‍വശിയ്ക്ക്  2006ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്‍റെ  'അച്ചുവിന്‍റെ  അമ്മ' എന്ന സിനിമയിലൂടെ മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടാന്‍ കഴിഞ്ഞത്. 

ദേശീയ തലത്തിലേക്ക് അംഗീകരിക്കപ്പെടാവുന്ന തന്‍റെ  കഥാപാത്രങ്ങള്‍  അവാര്‍ഡ് തലത്തില്‍ പരിഗണിക്കപ്പെട്ടിരുന്നുവെന്നും എന്നാല്‍,  ഒടുവില്‍ തിരസ്കരിക്കപ്പെടുകയായിരുന്നുവെന്നും  താരം അടുത്തിടെ വെളിപ്പെടുത്തി.  ഒരു  ടെലിവിഷന്‍ ചാനലിലെ ടോക് ഷോയ്ക്കിടെയായിരുന്നു ഉര്‍വശിയുടെ ഈ വെളിപ്പെടുത്തല്‍. 

Also read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി

'ദേശീയ തലത്തിലും എന്‍റെ കഥാപാത്രങ്ങള്‍ പരിഗണിക്കപെട്ടിരുന്നു. പക്ഷെ അവാര്‍ഡ് നിര്‍ണയം വരുമ്പോള്‍  അവര്‍ പറയുന്നത് വാണിജ്യ സിനിമകളില്‍ ഇത്തരം മികച്ച വേഷങ്ങള്‍ ചെയ്തു സിനിമയുടെ ഒരു നല്ല സമയം അവര്‍ കളഞ്ഞു കുളിക്കുന്നു എന്ന ഒരു വിചിത്രമായ വിലയിരുത്തല്‍ എന്നെ കുറിച്ച്‌ നടന്നതായി കേട്ടിട്ടുണ്ട്. ഒരു പ്രത്യേക ജനുസ്സില്‍പ്പെട്ട സിനിമയില്‍ അഭിനയിച്ചാല്‍ മാത്രം കിട്ടാനുള്ളതാണോ ഇതെന്ന് എനിക്ക് തോന്നി. ഞാന്‍ നായികയായി പോലും അഭിനയിച്ച സിനിമയല്ല 'മഴവില്‍ക്കാവടി' എന്നിട്ടും അതിലെ കഥാപാത്രത്തിന് എനിക്ക് മികച്ച നടിയ്ക്കുള്ള സംസഥാന പുരസ്കരം ലഭിച്ചു'. ഉര്‍വശി പറയുന്നു.

Also read: ഇടവേള എടുക്കാന്‍ കാരണമിതാണ്, മലയാളസിനിമയിലേയ്ക്ക് ഉടന്‍ മടങ്ങി വരു൦, ഉർവശി

നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് ഉര്‍വശിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.  മലയാളത്തില്‍ 'കേശു ഈ വീടിന്‍റെ നാഥന്‍' ആണ് ഉര്‍വ്വശിയുടെ പുതിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിന്‍റെ നായികയായിട്ടാണ് ഉര്‍വ്വശി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിനായി ഏറെ  ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Trending News