Shine Tom Chacko : ദസറയ്ക്ക് പിന്നാലെ വീണ്ടും തെലുങ്ക് ചിത്രത്തിൽ ഷൈൻ ടോം ചാക്കോയെത്തുന്നു

Devara Movie : ജൂനിയർ എൻടിആറിന്റെ 30-ാമത്തെ ചിത്രതമായ ദേവരയിലാണ് ഷൈൻ ടോം ചാക്കോയെത്തുന്നത്

Written by - Zee Malayalam News Desk | Last Updated : May 21, 2023, 08:51 PM IST
  • ദസറയിലെ വേഷത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ഷൈൻ ടോമിന് കൊരട്ടാല ശിവയുടെ ചിത്രത്തിൽ പ്രധാന വേഷത്തിലെത്താൻ അവസരം ലഭിച്ചിരിക്കുന്നത്.
  • ദേവരയിൽ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
  • ജാൻവി കപൂറാണ് ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായി എത്തുന്നത്.
Shine Tom Chacko : ദസറയ്ക്ക് പിന്നാലെ വീണ്ടും തെലുങ്ക് ചിത്രത്തിൽ ഷൈൻ ടോം ചാക്കോയെത്തുന്നു

ജൂനിയർ എൻടിആർ നായകനായി എത്തുന്ന ദേവര സിനിമയിൽ മലയാള താരം ഷൈൻ ടോം ചാക്കോയും. നാനിയുടെ ദസറയിലെ വേഷത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ഷൈൻ ടോമിന് കൊരട്ടാല ശിവയുടെ ചിത്രത്തിൽ പ്രധാന വേഷത്തിലെത്താൻ അവസരം ലഭിച്ചിരിക്കുന്നത്. ദേവരയിൽ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജാൻവി കപൂറാണ് ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായി എത്തുന്നത്.

കഴിഞ്ഞ ദിവസമാണ് ജൂനിയർ എൻടിആറിന്റെ 30-ാമത്തെ ചിത്രമായി ദേവരയുടെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവെക്കുന്നത്. ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള ജൂനിയർ എൻടിആറിനെയാണ് കാണാൻ കഴിയുക. തന്റെ ജന്മദിനത്തിൽ ഇന്റർനെറ്റിനെ ജൂനിയർ എൻടിആർ ഇളക്കി മറിക്കുമെന്ന് ഉറപ്പാണ്. ആൽഫാ മാൻ ലുക്കിൽ എൻടിആർ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അർത്ഥം വരുന്ന 'ദേവര' ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ.

ALSO READ : Jr NTR: നാൽപ്പതാം പിറന്നാൾ ആഘോഷിച്ച് ജൂനിയർ എൻടിആർ; ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ മുതൽ ഓസ്കർ പുരസ്കാരം വരെ, നേട്ടങ്ങൾ വെട്ടിപ്പിടിച്ച താരം

യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ചിത്രത്തിൽ നായികയായി എത്തുന്ന ജാൻവി കപൂറിന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ദേവര.

മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും  ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി,  പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്നത്. പിആര്‍ഒ- ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News