Malaika Aora യുടെ സ്പെഷ്യൽ Namaste വൈറലാകുന്നു

ബോളിവുഡിൽ 'മുന്നി ബദനാം ഹുയി' എന്നറിയപ്പെടുന്ന മലൈക അറോറ സോഷ്യൽ മീഡിയയിൽ  സജീവമാണ്.  മാത്രമല്ല വീഡിയോകളും ഫോട്ടോകളും ആരാധകർക്കിടയിൽ സജീവമായിപങ്കിടുകയാണ്. ഇപ്പോഴിതാ അവരുടെ ഒരു വീഡിയോ വൈറലാകുകയാണ്, ഈ വീഡിയോയിൽ അവർ യോഗ ചെയ്യുമ്പോൾ ആരാധകർക്ക് നമസ്തേ പറയുന്നതാണ് വൈറലാകുന്നത്.   

Written by - Ajitha Kumari | Last Updated : Mar 16, 2021, 03:59 PM IST
  • മലൈക അറോറയുടെ പ്രത്യേക നമസ്തേ വൈറലാകുന്നു
  • കഠിനമായ യോഗ പോസുകൾ ചെയ്ത് മലൈക
  • മലൈകയുടെ വീഡിയോ ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു
Malaika Aora യുടെ സ്പെഷ്യൽ Namaste വൈറലാകുന്നു

ന്യൂഡൽഹി: ബോളിവുഡിലെ ഏറ്റവും അനുയോജ്യയായ നടിമാരിൽ ഒരാളാണ് മലൈക അറോറ (Malaika Arora). വ്യായാമം ചെയ്യുന്നതിനിടെ അവർ തന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട് അതിൽ ആരാധകർക്ക് പ്രത്യേക രീതിയിൽ നമസ്തേ പറയുന്നുണ്ട്. 

മലൈക അറോറ (Malaika Arora) തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വീഡിയോ  സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ വീഡിയോയിൽ യോഗ പോസിൽ (Yoga Pose) ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ട് തലയുടെ ബലത്തിൽ കാലുകൾ ഉയർത്തിക്കൊണ്ട് നമസ്തേ പറയുകയാണ് മലൈക. 

Also Read: Bigg Boss നും മോഹൻലാലിനും എതിരെ Revathi Sambath 

മലൈകയുടെ ഈ വീഡിയോ ആരാധകർക്ക് വളരെയധികം ഇഷ്ടപ്പെട്ടിരിക്കുകയാണ്.  വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ച അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു 'എന്തെങ്കിലും നേടാൻ ഒരു പടി മുന്നോട്ട് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' എന്ന്. മികച്ച പോസുകൾ ലഭിക്കുന്നതിന് പതിവായി  പരിശീലനത്തിന് ഈ ആഴ്ച ഞങ്ങൾ നിങ്ങളെ സഹായിക്കും. എല്ലാത്തിനും സമയമെടുക്കും. അത് നേടുന്നതുവരെ ശ്രമിക്കുന്നത് അവസാനിപ്പിക്കില്ല' എന്നും മലൈക കുറിച്ചിട്ടുണ്ട്. 

 

 

Also Read: Aliya Bhatt in RRR: ആലിയ ഭട്ടിന്റെ 'ആര്‍ആര്‍ആർ' ലുക്ക് പുറത്തുവിട്ടു

വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ച

മലൈക (Malaika Arora) തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് കുറച്ചുകാലമായി പ്രധാനവാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. കുറച്ചു കാലമായി മലൈകയുടേയും അർജുൻ കപൂറിന്റേയും ((Arjun Kapoor) വിവാഹത്തെക്കുറിച്ച് റിപ്പോർട്ടുകൾ നിറഞ്ഞുനിൽക്കുകയാണ്. 

ഇരുവരും ഇപ്പോൾ തങ്ങളുടെ ബന്ധം ആസ്വദിക്കുകയാണെന്നും ഉടൻ വിവാഹം ചെയ്യാനുള്ള  പദ്ധതിയില്ലെന്നും പറയുന്നുണ്ട്. അർജുൻ ഒരു അഭിമുഖത്തിൽ പറഞ്ഞു ഞാൻ വിവാഹം കഴിക്കുമ്പോൾ  നിങ്ങളോട് പറയുമെന്നും.  ഇപ്പോൾ വിവാഹത്തെക്കുറിച്ച് തനിക്ക് ഒരു പദ്ധതിയുമില്ലയെന്നും ഞങ്ങൾ രണ്ടുപേരും ഇതുവരെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലയെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News