Malaika Arora: Yes പറഞ്ഞു..! സോഷ്യല്‍ മീഡിയയെ വട്ടംകറക്കി മലൈക അറോറ, സത്യമിതാണ്....

സോഷ്യൽ മീഡിയയിൽ നടന്ന ചർച്ച ഏറെ ആസ്വദിച്ച മലൈക  ഒടുവിൽ തന്‍റെ  "YES" എന്താണ് എന്ന് വിശദീകരിച്ചുകൊണ്ട് വീണ്ടുമെത്തി. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2022, 11:05 PM IST
  • സോഷ്യൽ മീഡിയയിൽ നടന്ന ചർച്ച ഏറെ ആസ്വദിച്ച മലൈക ഒടുവിൽ തന്‍റെ "YES" എന്താണ് എന്ന് വിശദീകരിച്ചുകൊണ്ട് വീണ്ടുമെത്തി.
Malaika Arora: Yes പറഞ്ഞു..! സോഷ്യല്‍ മീഡിയയെ വട്ടംകറക്കി മലൈക അറോറ, സത്യമിതാണ്....

Malaika Arora: താൻ യേസ് പറഞ്ഞതായി  മലൈക അറോറ....!! വ്യാഴാഴ്ച രാവിലെ മലൈക തൻ്റെ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവും ഒപ്പമുള്ള ഒരു വാചകവും സോഷ്യൽ മീഡിയയിൽ ഗംഭീരം ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. 
 
മലൈക അറോറായും അർജുൻ കപൂറും എപ്പോൾ വിവാഹിതരാകും എന്ന ചോദ്യം ഇതിനോടകം നിലനിൽക്കുന്ന സാഹചര്യത്തിൽ മലൈകയുടെ  "YES" വിവാഹത്തെ ഉദ്ദേശിച്ചാണ് എന്ന കാര്യത്തിൽ ആരാധകർക്ക് തർക്കമൊന്നും ഉണ്ടായിരുന്നില്ല.  അതായത് , മലൈക ഉടൻ തന്നെ കാമുകൻ അർജുൻ കപൂറിനോട് "Yes I Do" എന്ന് പറയുമെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചു......

സോഷ്യൽ മീഡിയയിൽ നടന്ന ചർച്ച ഏറെ ആസ്വദിച്ച മലൈക  ഒടുവിൽ തന്‍റെ  "YES" എന്താണ് എന്ന് വിശദീകരിച്ചുകൊണ്ട് വീണ്ടുമെത്തി.  ഇതോടെ മലൈകയുടെ വിവാഹം "തീരുമാനിച്ച" സോഷ്യൽ  മീഡിയ ശരിയ്ക്കും അമ്പരന്നു. അതായത്, ബോളിവുഡ് നടി മലൈക അറോറയും അർജുൻ കപൂറുമായുള്ള വിവാഹനിശ്ചയം നടക്കുന്നില്ല. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Malaika Arora (@malaikaaroraofficial)

 

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ഇറങ്ങുന്ന മൂവിംഗ് ഇൻ വിത്ത് മലൈക (Moving In With Malaika) എന്ന ഷോയിലൂടെ തൻ്റെ  വ്യക്തിത്വത്തിന്‍റെ  മറ്റൊരു വശം കൂടി  പ്രദർശിപ്പിക്കാൻ മലൈക തയ്യാറാവുകയാണ്.  ടെലിവിഷനിലൂടെ തന്‍റെ കരിയർ ആരംഭിച്ച നടിയുടെ വെബ് ഷോ അരങ്ങേറ്റവും ഈ ഷോയിലൂടെ നടക്കും.   ഈ പരിപാടി രസകരമായ ഒരു യാത്ര ആയിരിയ്ക്കും എന്നാണ് താരം പറയുന്നത്.  മലൈകയുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ പരിപാടിയിൽ എത്തുമെന്നണ്  താരം നൽകുന്ന സൂചന. 

എന്നിരുന്നാലും, തന്‍റെ ഡിജിറ്റൽ അരങ്ങേറ്റത്തെക്കുറിച്ചുള്ള സമീപകാല അപ്‌ഡേറ്റോടെ എല്ലാ ഊഹാപോഹങ്ങളും അവസാനിപ്പിച്ചിരിക്കുകയാണ് മലൈക. ഡിസംബർ 5-ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ  ഈ പരിപാടിയുമായി താരം എത്തും ... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News