Makal Release Date: സത്യൻ അന്തിക്കാടിന്റെ 'മകൾ' ഏപ്രിൽ 29ന് തിയേറ്ററുകളിൽ

നീണ്ട നാളുകൾക്ക് ശേഷം ജയറാം, സത്യൻ അന്തിക്കാട്, മീര ജാസ്മിൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമായതിനാൽ തന്നെ പ്രഖ്യാപന സമയം മുതൽ സിനിമയുമായി ബന്ധപ്പെട്ട ഓരോ വിശേഷങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 03:44 PM IST
  • ഒരു ഇന്ത്യൻ പ്രണയക്കഥ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന് വേണ്ടി ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മകൾ.
  • സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
  • ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവ്വ​ഹിക്കുന്നത് എസ് കുമാറാണ്.
Makal Release Date: സത്യൻ അന്തിക്കാടിന്റെ 'മകൾ' ഏപ്രിൽ 29ന് തിയേറ്ററുകളിൽ

12 വർഷത്തിന് ശേഷം ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമാണ് മകൾ. ഏപ്രിൽ 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മകളുടെ ട്രെയിലർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മനോഹരമായൊരു കുടുംബചിത്രമെന്ന സൂചന നൽകുന്നതായിരുന്നു ട്രെയിലർ. ട്രെയിലറിന്റെ അവസാന ഭാ​ഗത്തായി ചിത്രം എന്ന് റിലീസ് ചെയ്യുമെന്നതും വ്യക്തമാക്കിയിരുന്നു. പെരുന്നാൾ റിലീസ് ആയാണ് മകൾ തിയേറ്ററുകളിൽ എത്തുന്നത്. 2021 ഏപ്രിലിലാണ് സത്യന്‍ അന്തിക്കാട് മകൾ എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. 

നീണ്ട നാളുകൾക്ക് ശേഷം ജയറാം, സത്യൻ അന്തിക്കാട്, മീര ജാസ്മിൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമായതിനാൽ തന്നെ പ്രഖ്യാപന സമയം മുതൽ സിനിമയുമായി ബന്ധപ്പെട്ട ഓരോ വിശേഷങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രമാണ് ജയറാം-സത്യൻ അന്തിക്കാട് കോമ്പോയിൽ ഇറങ്ങിയ അവസാന ചിത്രം. ഇന്നത്തെ ചിന്താവിഷയം ആണ് സത്യൻ അന്തിക്കാട്, മീര ജാസ്മിൻ കൂട്ടുകെട്ടിൽ ഇറങ്ങിയ അവസാന ചിത്രം. 2008ലായിരുന്നു ഇന്നത്തെ ചിന്താവിഷയം പുറത്തിറങ്ങിയത്. 2018ൽ ഇറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയ്ക്ക് ശേഷമെത്തുന്ന സത്യൻ അന്തിക്കാട് ചിത്രമാണ് മകൾ. 

Also Read: Makal Movie : കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലേക്കെത്തിക്കാൻ സത്യൻ അന്തിക്കാടും ജയറാമും മീര ജാസ്മിനും; മകൾ സിനിമയുടെ ട്രെയിലർ പുറത്ത്

 

ഒരു ഇന്ത്യൻ പ്രണയക്കഥ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന് വേണ്ടി ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മകൾ. സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവ്വ​ഹിക്കുന്നത് എസ് കുമാറാണ്. ഞാന്‍ പ്രകാശനിൽ ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക സഞ്ജയ് ആണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

 

Also Read: Makal Teaser : ജയറാമും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു; മകളുടെ ടീസർ

 

ചിത്രത്തിൽ മീര ജാസ്മിനെയും ജയറാമിനെയും കൂടാതെ ശ്രീനിവാസന്‍, സിദ്ദിഖ്, നസ്ലിൻ, ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഹരിനാരായണന്റെ വരികൾക്ക് വിഷ്ണു വിജയ് ആണ് സം​ഗീതം നൽകിയിട്ടുള്ളത്. പശ്ചാത്തല സം​ഗീതം രാഹുല്‍ രാജ് നിർവഹിച്ചിരിക്കുന്നു. ​ആറ് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ഈ ചിത്രത്തിലൂടെ മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News