Major Movie OTT Update : മേജറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

Major Movie OTT Release : ചിത്രം ആഗസ്റ്റോടെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.  

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 06:41 PM IST
  • ചിത്രം ആഗസ്റ്റോടെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.
    2022 ജൂൺ 3ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് മേജർ.
  • ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
  • മേജർ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതവും ഒപ്പം മുംബൈ ഭീകരാക്രമണത്തിലെ ഓപ്പറേഷനുകളുമാണ് ചിത്രത്തിൻറെ പ്രമേയം
Major Movie OTT Update : മേജറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

 ഹൈദരാബാദ്: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ കഥ പറയുന്ന ചിത്രം മേജറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയതായി റിപ്പോർട്ട്. ചിത്രം ആഗസ്റ്റോടെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.  2022 ജൂൺ 3ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് മേജർ. ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.  മേജർ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതവും ഒപ്പം  മുംബൈ ഭീകരാക്രമണത്തിലെ ഓപ്പറേഷനുകളുമാണ് ചിത്രത്തിൻറെ പ്രമേയം

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശശി കിരൺ ടിക്കയാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും സംയുക്തമായി ആണ്. ചിത്രം ആകെ മൂന്ന് ഭാഷകളിലായി ആണ് റിലീസ് ചെയ്തത്. മൂന്ന് ഭാഷകളിലും ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്യും.

ALSO READ: Major Release Date: ഇന്ത്യയുടെ യഥാർത്ഥ ഹീറോയുടെ കഥ ഉടൻ തീയേറ്ററുകളിൽ എത്തും; മേജർ റിലീസ് തീയതി പ്രഖ്യാപിച്ചു

തെലുങ്കു, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് ചിത്രമെത്തിയത്. ചിത്രത്തിൽ നായികയായി എത്തിയത് സായി മഞ്ജേർക്കരാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എത്തിയ ചിത്രം ആരാധകരെ നിരാശരാക്കിയിരുന്നില്ല. സായ് മഞ്ജേർക്കരെയും ആദി വിശേഷിനെയും കൂടാതെ കുറിപ്പിലൂടെ ഏറെ ശ്രദ്ധ നേടിയത് താരം ശോഭിത ദുലിപാലയും,  പ്രകാശ് രാജ്, രേവതി എന്നിരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ.7 പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. ഒാപ്പറേഷൻ ബ്ലാക്ക് ടൊർണാ‍ഡോ എന്ന് പേരിട്ട ഒാപ്പേറഷനിൽ ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ  മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീഴുകയായിരുന്നു.സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News