ഹൈദരാബാദ് : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ കഥ പറയുന്ന ചിത്രം മേജറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2022 ജൂൺ 3ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദി വിശേഷാണ് ചിത്രത്തിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്. മേജർ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതവും ഒപ്പം മുംബൈ ഭീകരാക്രമണത്തിലെ ഓപ്പറേഷനുകളുമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രം സംവിധാനം ചെയ്യുന്നത് ശശി കിരൺ ടിക്കയാണ്.
In Cinemas June 3rd 2022! @AdiviSesh @saieemmanjrekar @SashiTikka @SonyPicsIndia @GMBents @AplusSMovies pic.twitter.com/1evh2fpmnm
— Mahesh Babu (@urstrulyMahesh) April 27, 2022
ചിത്രം നിർമ്മിക്കുന്നത് നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും സംയുക്തമായി ആണ്. ചിത്രം ആകെ മൂന്ന് ഭാഷകളിലായി ആണ് റിലീസ് ചെയ്യുന്നത്. തെലുങ്കു, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ചിത്രമെത്തും. ചിത്രത്തിൽ നായികയായി എത്തുന്നത് സായി മഞ്ജേർക്കരാണ്. പേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മേജർ.
ALSO READ: Major Song : സന്ദീപ് ഉണ്ണികൃഷ്ണന്റെ പ്രണയകാലവുമായി മേജറിലെ ആദ്യ ഗാനമെത്തി
സായ് മഞ്ജേർക്കരെയും ആദി വിശേഷിനെയും കൂടാതെ കുറിപ്പിലൂടെ ഏറെ ശ്രദ്ധ നേടിയത് താരം ശോഭിത ദുലിപാലയും, പ്രകാശ് രാജ്, രേവതി എന്നിരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിലെ ഫസ്റ്റ് ലുക്കും ഗാനങ്ങളും ടീസറും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കോവിഡ് രോഗബാധയുടെ സാഹചര്യത്തിലും മറ്റുമായി ചിത്രത്തിൻറെ റിലീസ് നിരവധി തവണ മാറ്റി വെച്ചിരുന്നു. ആദ്യം 2021 ജൂണിലും, പിന്നീട് ഈ വര്ഷം ഫെബ്രുവരിയിലെ ചിത്രത്തിൻറെ റിലീസ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ.7 പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. ഒാപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്ന് പേരിട്ട ഒാപ്പേറഷനിൽ ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീഴുകയായിരുന്നു.സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.
120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയില്‍ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.