ഏറ്റവും അവസാനം ഇറങ്ങിയ മലയാളത്തിൽ ചിലവ് കുറഞ്ഞ സൂപ്പർ ഹിറ്റ് ചിത്രം എന്ന പദവി രോമാഞ്ചത്തിനാണ്. പുറത്ത് വരുന്ന കണക്കുകൾ ശരിയാണെങ്കിൽ പരമാവധി 2 കോടി രൂപയിൽ പൂർത്തിയാക്കിയ ചിത്രം 50 കോടിയാണ് ഇതുവരെ നേടിയത്. ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ മാത്രം ബോക്സ് ഓഫീസിൽ പണം വാരിയ കാലത്തിന് അപവാദം കൂടിയാണ് ഇത്തരം സിനിമകൾ.
നിർമ്മാണ ചിലവ് കുറയുമ്പോഴും പ്രതിഫലത്തിൻറെ കാര്യത്തിൽ നടി നടൻമാർ വിട്ടു വീഴ്ച ചെ്യാറില്ല.ബോളിവുഡിലും തെന്നിന്ത്യയിലും താരമൂല്യമുള്ള നായികമാരുടെ പ്രതിഫലം സിനിമയുടെ നിർമാണത്തേക്കാൾ ഇരട്ടിയിലധികമാവുന്നു. ഇത് ബോളിവുഡിലാണ് ഏറ്റവും കൂടുതൽ എന്ന് വേണം പറയാൻ. ഉദാഹരണമായി ദക്ഷിണേന്ത്യൻ താരങ്ങളുടെ പ്രതിഫലം എടുത്താൽ അത് ബോളിവുഡിലെ ടോപ്പ് 5 ലേഡീ സൂപ്പർ സ്റ്റാറുകൾ വാങ്ങുന്ന തുകയുടെ പകുതി പോലും വരില്ലെന്നതാണ് ഞെട്ടിക്കുന്ന കണക്കുകൾ.
Bollywood
ദീപിക പദുക്കോൺ
ഒരു ചിത്രത്തിന് വേണ്ടി ഏകദേശം 15 കോടി മൂതൽ 30 കോടി രൂപ വരെയാണ് ദീപിക പദുക്കോൺ വാങ്ങുന്നത്. ബോളിവുഡിലെ വൻ താരമൂല്യമുള്ള ദീപികയുടെ ആദ്യ സിനിമ പക്ഷേ കന്നട ചിത്രം ഐശ്വര്യ ആയിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.
കങ്കണ റണൗട്
15 മുതൽ 27 കോടിയോളം രൂപ വരെ ഒരു ചിത്രത്തിനു വേണ്ടി കങ്കണ വാങ്ങുന്നു. 4 നാഷണൽ അവാർഡ് ഉൾപ്പെടെ ചലച്ചിത്ര രംഗത്ത് നിരവധി അവാർഡുകളാണ് താരം നേടിയത്.
പ്രിയങ്ക ചോപ്ര
ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ മുൻ പന്തിയിൽ തന്നെയുണ്ട് പ്രിയങ്കയും. ഏകദേശം 23 കോടിയോളം രൂപയാണ് താരം ഈടാക്കുന്നത്.
കത്രീന കൈഫ്
15 മുതൽ 21 കോടിയോളമാണ് താരത്തിന്റെ പ്രതിഫലം. 2003 ൽ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കൈഫ് സിനിമയിലെത്തുന്നത്.
ആലിയ ഭട്ട്
ഏകദേശം 20 കോടിയോളം രൂപ പ്രതിഫലം ആലിയ ഭട്ട് ഒരു സിനിമക്ക് വാങ്ങുന്നുണ്ട്. ബാലതാരമായി വന്ന ആലിയ 2012 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ് ഇയർ എന്ന ചിത്രത്തിലൂടെയാണ് നായികാ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് ചുവട് മാറിയത്.
South India
നയൻതാര
സൗത്ത് ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമാണ് നയൻതാര. ഏകദേശം 5 മുതൽ 10 കോടി വരെയാണ് ഒരു സിനിമക്ക് ഈടാക്കുന്നത്.
അനുഷ്ക ഷെട്ടി
ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി ടോളിവുഡിലും കോളിവുഡിലും വലിയൊരു ആരാധകവൃന്തമുള്ള താരമാണ് അനുഷ്ക. 6 കോടി രൂപ മുതലാണ് താരത്തിന്റെ പ്രതിഫലം.
സാമന്ത റൂത്ത് പ്രഭു
യെ മായ ചേസാവെ എന്ന തെലുഗു ചിത്രത്തിലൂടെ 2010ൽ സിനിമയിലെത്തിയ താരം 3 കോടി മുതൽ 8 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്.
പൂജ ഹെഗ്ഡെ
തെലുഗ്- തമിഴ് ചിത്രങ്ങളിലൂടെ സുപരിചിതയായ പൂജ 2.5 കോടി മുതൽ 5 കോടി വരെയാണ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്നത്.
രാശ്മിക മന്ദാന
നാഷണൽ ക്രഷ് എന്ന പേരിൽ അറിയപ്പെടുന്ന സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നായികയാണ് രാശ്മിക. കിറിക്ക് പാർട്ടി എന്ന കന്നട ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തിയത്. ഏകദേശം 2 കോടി മുതൽ 5 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...