Maamannan Release: സിനിമ 2 ദിവസം കഴിഞ്ഞാൽ ആളുകൾ മറക്കും, കോടതിക്ക് ഇടപെടാനാകില്ല; 'മാമന്നൻ' റിലീസിൽ ഹൈക്കോടതി

മാമന്നൻ റിലീസായാൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചൂണ്ടികാട്ടിയുള്ള ഹർജിയാണ് കോടതി തള്ളിയത്. ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസ് വേണ്ട നടപടി സ്വീകരിക്കുമെന്നും കോടതി.

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 05:32 PM IST
  • ഉദയനിധി സ്റ്റാലിൻ അഭിനയിച്ച ഏഞ്ചൽ എന്ന സിനിമയുടെ നിർമ്മാതാവിന്റേതാണ് മറ്റൊരു ഹർജി.
  • ഏഞ്ചൽ സിനിമയുടെ 80 ശതമാനം ചിത്രീകരിച്ച ശേഷം ഉദയനിധി സഹകരിക്കുന്നില്ലെന്നായിരുന്നു നിർമ്മാതാവ് ഹർജിയിൽ ആരോപിച്ചത്.
  • എന്നാല്‍ ഈ പരാതിയും മാമന്നന്‍ റിലീസുമായി ബന്ധമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
Maamannan Release: സിനിമ 2 ദിവസം കഴിഞ്ഞാൽ ആളുകൾ മറക്കും, കോടതിക്ക് ഇടപെടാനാകില്ല; 'മാമന്നൻ' റിലീസിൽ ഹൈക്കോടതി

വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാലാകുന്ന മാമന്നൻ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി. രണ്ട് ഹർജികളാണ് തള്ളിയത്. സിനിമ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോപിച്ച് തിരുനെൽവേലി സ്വദേശി മണികണ്ഠൻ സമർപ്പിച്ച ഹർജിയും ഏഞ്ചൽ എന്ന സിനിമയുടെ നിർമ്മാതാവ് നൽകിയ ഹർജിയുമാണ് തള്ളിയത്.

മണികണ്ഠന്റെ ഹർജി മധുര ബെഞ്ച് ഫയലിൽ സ്വീകരിച്ചില്ല. സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയതാണെന്നും അതിലിനി കോടതിക്ക് ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. രണ്ട് ദിവസം കഴിഞ്ഞാൽ സിനിമ ആളുകൾ മറക്കുമെന്നും ക്രമസമാധാന പ്രശ്‌നമുണ്ടായാൽ പോലീസ് നോക്കിക്കോളുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

Also Read: Maamannan Trailer: പ്രതീക്ഷകൾ ഉയർത്തി മാമന്നൻ ട്രെയിലർ; ഉദയനിധി സ്റ്റാലിൻ ചിത്രം തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

ഉദയനിധി സ്റ്റാലിൻ അഭിനയിച്ച ഏഞ്ചൽ എന്ന സിനിമയുടെ നിർമ്മാതാവിന്റേതാണ് മറ്റൊരു ഹർജി. ഏഞ്ചൽ സിനിമയുടെ 80 ശതമാനം ചിത്രീകരിച്ച ശേഷം  ഉദയനിധി സഹകരിക്കുന്നില്ലെന്നായിരുന്നു നിർമ്മാതാവ് ഹർജിയിൽ ആരോപിച്ചത്. എന്നാല്‍ ഈ പരാതിയും മാമന്നന്‍ റിലീസുമായി ബന്ധമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത് മറ്റൊരു പ്രത്യേക കേസാണെന്ന മാമന്നന്‍ നിര്‍മ്മാതാക്കളുടെ വാദം അംഗീകരിച്ച് കോടതി കേസ് തള്ളുകയായിരുന്നു. മാമന്നൻ തന്റെ അവസാന ചിത്രമാണെന്നും ഇനി സിനിമയിൽ അഭിനയിക്കുന്നില്ലെന്നും മന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏഞ്ചലിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചത്.

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം നാളെ, ജൂൺ 29ന് തിയേറ്ററുകളിലെത്തും. ഓരോ കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നുള്ളത് ട്രെയിലറിൽ നിന്നും വ്യക്തമാണ്. വടിവേലുവിന്റെ ​ഗംഭീര തിരിച്ചുവരവ് കൂടിയാകും മാമന്നൻ. മാരി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാരി ശെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റെഡ് ജയിന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് ചിത്രം നിര്‍മിക്കുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News