Thiruvin Kural Movie: ലൈക്ക പ്രൊഡക്ഷൻസിന്റെ 24ാം ചിത്രം; 'തിരുവിൻ കുറൽ' ടൈറ്റിൽ പോസ്റ്റർ

തിരുവിൻ കുറൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഭാരതിരാജയും അരുൾ നിധിയുമാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 11:31 AM IST
  • സുബാസ്ക്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
  • സിന്റോ പൊഡുത്താസ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
  • വൈരമുത്തുവിന്റെ വരികൾക്ക് സാം സി.എസ് ആണ് സം​ഗീതം നൽകുന്നത്.
Thiruvin Kural Movie: ലൈക്ക പ്രൊഡക്ഷൻസിന്റെ 24ാം ചിത്രം; 'തിരുവിൻ കുറൽ' ടൈറ്റിൽ പോസ്റ്റർ

ലൈക്ക പ്രൊഡക്ഷൻസിന്റെ 24ാമത് ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാർ പുറത്തുവിട്ടു. തിരുവിൻ കുറൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭാരതിരാജയും അരുൾ നിധിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീഷ് പ്രഭു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആത്മികയാണ് നായിക. ഭാരതിരാജയും അരുൾനിധിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 

സുബാസ്ക്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സിന്റോ പൊഡുത്താസ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വൈരമുത്തുവിന്റെ വരികൾക്ക് സാം സി.എസ് ആണ് സം​ഗീതം നൽകുന്നത്. ​ഗണേസ് ശിവയാണ് എഡിറ്റർ. കോസ്റ്റ്യൂം ഡിസൈനർ; ടീന റൊസാരിയോ. ദിലീപ് സുബ്ബരായൻ, ഫാന്റം പ്രദീപ് എന്നിവരാണ് സ്റ്റണ്ട് കൊറിയോ​ഗ്രഫി. വിഎഫ്എക്സ്: ആർ ഹരിഹരസുതൻ, സൗണ്ട് ഡിസൈൻ: പ്രതാപ്, സൗണ്ട് മിക്സിം​ഗ്: ടി ഉദയ കുമാർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബാലമുരുകൻ കെ.ആർ.

Mamitha Baiju: 'എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല, അതുകൊണ്ട് മാറുന്നു'; ബാലയുടെ സിനിമയിൽ നിന്നും പിന്മാറിയെന്ന് മമിത ബൈജു

'സർവോപരി പാലാക്കാരൻ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് മമിത ബൈജു. വളരെ കുറച്ച് സിനിമകൾ മാത്രമെ ചെയ്തിട്ടുള്ളുവെങ്കിലും ഇതിനോടകം മമിത പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ഓപ്പറേഷൻ ജാവയിലും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ടെങ്കിലും സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത പ്രേക്ഷകർക്ക് സുപരിചിതയായത്. ഇപ്പോഴിത തന്റെ തമിഴ് ചിത്രത്തെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായാണ് താരം എത്തിയിരിക്കുന്നത്. 

'വണങ്കാൻ' എന്ന സിനിമയിൽ നിന്ന് താൻ പിന്മാറിയെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ ബാല പ്രഖ്യാപിച്ച സിനിമയായിരുന്നു ‘വണങ്കാന്‍’. എന്നാൽ ചിത്രീകരണം തുടങ്ങിയ ശേഷം സൂര്യ ഈ ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു. സിനിമയുടെ തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാൻ കാരണമെന്നാണ് റിപ്പോർട്ട്. സൂര്യക്ക് പകരം മറ്റൊരു നടനെ വച്ച് പ്രോജക്ട് പൂർത്തിയാക്കാനാണ് സംവിധായകന്റെ പദ്ധതി. ഇതിനിടെയാണ് ഇപ്പോൾ മമിതയും പിന്മാറിയിരിക്കുന്നത്.

‘‘ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്ഷനും വണങ്കാൻ ഡ്രോപ് ചെയ്തിരുന്നു. ചിത്രത്തിൽ സൂര്യ സാറുമായി എനിക്ക് കോംബിനേഷന്‍ സീനുകളുണ്ടായിരുന്നു. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്യുകയും ചെയ്തു. ഇനി ആ സിനിമയ്ക്ക് ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. അത്രയും തന്നെ ദിവസങ്ങള്‍ എനിക്ക് വീണ്ടും പോകും. എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല. കോളജുണ്ട്. വേറെ സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടാണ് ചിത്രത്തിൽ നിന്നും മാറേണ്ടി വന്നത്.” –മമിത പറഞ്ഞു. 

 

Trending News