Little Miss Rawther: 'ഒരു കോപ്പി ടെലിഗ്രാമിൽ കറങ്ങി നടക്കുന്നുണ്ട്'; 'ലിറ്റിൽ മിസ്സ്‌ റാവുത്തർ' നായകൻ ഷേർഷാ

ചിത്രത്തിന്റെ തീയേറ്റർ കോപ്പി സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ വ്യാപകമായി പരക്കുകയാണെന്ന് നായകൻ ഷേർഷാ.

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 12:52 PM IST
  • പുതുമ നിറഞ്ഞ ഒരു പ്രണയകഥ പറയുന്ന ചിത്രമെന്ന രീതിയിലാണ് പ്രേക്ഷകരുടെ അഭിപ്രായം.
  • വന്‍താരനിരയുടെ അകമ്പടി ഇല്ലാതെയും അതിമനോഹരമായ ചിത്രങ്ങള്‍ ഒരുക്കാം എന്നതിന്റെ ഉത്തമോദാഹരണം കൂടിയാണ് ലിറ്റില്‍ മിസ് റാവുത്തര്‍.
Little Miss Rawther: 'ഒരു കോപ്പി ടെലിഗ്രാമിൽ കറങ്ങി നടക്കുന്നുണ്ട്'; 'ലിറ്റിൽ മിസ്സ്‌ റാവുത്തർ' നായകൻ ഷേർഷാ

നവാഗതനായ വിഷ്ണു ദേവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ലിറ്റിൽ മിസ്സ്‌ റാവുത്തർ' എന്ന ചിത്രത്തെക്കുറിച്ച് നായകനും തിരക്കഥാകൃത്തുമായ ഷേർഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാവുകയാണ്. ചിത്രത്തിന്റെ തീയേറ്റർ കോപ്പി ടെലിഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ വ്യാപകമായി പരക്കുകയാണെന്നും കാണേണ്ടവർ ഉടൻ തന്നെ തീയേറ്ററുകളിൽ വന്ന് ചിത്രം കാണണമെന്നും പോസ്റ്റിൽ പറയുന്നു.

ഷേർഷയുടെ വാക്കുകൾ ഇങ്ങനെ -

"ലിറ്റിൽ മിസ് റാവുത്തർ കുറച്ച് നാളുകൾക്ക് മുൻപ് തീയറ്റർ റിലീസായി. സമ്മിശ്രമായ അഭിപ്രായങ്ങൾ നേടി ചിത്രം മുന്നേറുകയാണ്. ചിരിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും പല സ്ത്രീകളും കമിതാക്കളും സിനിമ സ്നേഹികളും തീയേറ്ററിൽ നിന്ന് ഇറങ്ങി വരുന്നത് കാണുന്നുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയായി മാറുമെന്ന് അവകാശപ്പെടുന്നില്ല.

ഒരു പ്രമുഖ സിനിമ നിരൂപകൻ ഞങ്ങളുടെ സിനിമ കാണാതെ തന്നെ സിനിമയെ കളിയാക്കി പോസ്റ്റ് ചെയ്തു. ഞങ്ങളുടെ സിനിമ കാണാൻ വന്ന ഒരു നടിയെ കളിയാക്കുകയും ചെയ്തു. സിനിമ കണ്ടിട്ടാണ് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ സന്തോഷം തോന്നുമായിരുന്നു. സിനിമ കാണാൻ ആഗ്രഹമുള്ളവർ തീയേറ്ററിലേക്ക് വേഗം സിനിമ കാണാൻ പോകണമെന്ന് അഭ്യർത്ഥിക്കുന്നു അല്ലെങ്കിൽ ടെലിഗ്രാമിൽ ഞങ്ങളുടെ സിനിമ കാണേണ്ടി വരും. ടെലിഗ്രാമിൽ ഒരു കോപ്പി കറങ്ങി നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെടുകയും ചെയ്തു. "

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Shersha Sherief (@shersha_sherief)

പുതുമ നിറഞ്ഞ ഒരു പ്രണയകഥ പറയുന്ന ചിത്രമെന്ന രീതിയിലാണ് പ്രേക്ഷകരുടെ അഭിപ്രായം. വന്‍താരനിരയുടെ അകമ്പടി ഇല്ലാതെയും അതിമനോഹരമായ ചിത്രങ്ങള്‍ ഒരുക്കാം എന്നതിന്റെ ഉത്തമോദാഹരണം കൂടിയാണ് ലിറ്റില്‍ മിസ് റാവുത്തര്‍.

Also Read: Leo Movie : ലിയോ എൽസിയു തന്നെ; സൂചന നൽകി ഉദയനിധി സ്റ്റാലിൻ

എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവും സാദിഖ് ഷായ്‌ക്കുമാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. നവീനും സുധിനുമാണ് കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം - ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ - വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ പ്രഭാറാം, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - അൻവർ അലി.

അസോസിയേറ്റ് ഡയറക്ടർ - സിജോ ആൻഡ്രൂസ്, ആർട്ട്‌ - മഹേഷ്‌ ശ്രീധർ, കോസ്റ്റും - തരുണ്യ വി കെ, മേക്കപ്പ് - ജയൻ പൂങ്കുളം, വി എഫ് എക്സ് - വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ - കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ - അജിത് തോമസ്, ലിറിക്കൽ വീഡിയോ - അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News