പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയിൽ തർക്കം നിലനിൽക്കുന്നതിനിടെ പരോക്ഷ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങേണ്ടെന്ന് ചില നിർമാതാക്കൾക്ക് എതിർപ്പുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധനേടുന്നത്.
ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ
Posted by Lijo Jose Pellissery on Sunday, June 21, 2020
ഇന്നലെയാണ് 'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ' എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. തുടർന്ന് ഇതിന് തൊട്ടുതാഴെ അഭിപ്രായവുമായി ഒട്ടനവധിപേർ രംഗത്തെത്തി. പുതിയ സിനിമയുടെ പേരാണോ എന്ന് ചോദിച്ചാണ് കൂടുതൽ കമന്റുകൾ വന്നത്. എന്നാൽ 'സിനിമ പേരല്ല തീരുമാനമാണ്' എന്നൊരു കുറിപ്പ് പിന്നീട് പെല്ലിശ്ശേരി പങ്കുവച്ചു.
സിനിമ പേരല്ല തീരുമാനമാണ്
Posted by Lijo Jose Pellissery on Sunday, June 21, 2020
Also Read: 'അതെ ഞാനൊരു ബൈസെക്ഷ്വലാണ്' തൻ്റെ ലൈംഗികത വെളിപ്പെടുത്തി വികാസ് ഗുപ്ത
ലോക്ക്ഡൗണിന് മുൻപ് 60 ശതമാനം ഷൂട്ടിംഗ് ചെയ്ത ചിത്രങ്ങൾ മാത്രം ഇനി ചിത്രീകരിക്കേണ്ടതുള്ളൂ എന്നാണ് നിർമ്മാതാക്കളുടെ സംഘടനകൾ പറയുന്നത്. ഫഹദിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെതിരെ നിർമ്മാതാക്കളുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലുള്ള തന്റെ അമർഷമാണ് ലിജോ ജോസ് പല്ലിശ്ശേരി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചത്.
പ്രകടനം മാത്രമായിരുന്നില്ല അത് ഒരു വെല്ലുവിളികൂടിയാണെന്നാണ് ആരാധകർ പറയുന്നത്. താങ്കൾ ധൈര്യമായി സിനിമ പിടിക്കണം, നമ്മൾ കൂടെയുണ്ടെന്നൊക്കെയാണ് ആരാധകരുടെ മറുപടി.