Liger Trailer: ബോക്സിം​ഗ് റിം​ഗിൽ മാസ്സായി വിജയ് ദേവരകൊണ്ട, ഒപ്പം മൈക്ക് ടൈസണും; ലൈ​ഗർ ട്രെയിലർ

ദുൽഖർ സൽമാൻ ആണ് ലൈ​ഗറിന്റെ മലയാളം ട്രെയിലർ പുറത്തിറക്കിയത്. ഓ​ഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിൽ എത്തും. പുരി ജ​ഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. 

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 02:16 PM IST
  • ചിത്രത്തിന്റെ അവസാന ഭാഗത്താണ് മൈക്ക് ടൈസൺ എത്തുന്നതെന്നാണ് റിപ്പോർട്ട്.
  • ലൈഗര്‍' ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്.
  • തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശിപ്പിക്കും.
Liger Trailer: ബോക്സിം​ഗ് റിം​ഗിൽ മാസ്സായി വിജയ് ദേവരകൊണ്ട, ഒപ്പം മൈക്ക് ടൈസണും; ലൈ​ഗർ ട്രെയിലർ

വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം ലൈ​ഗറിന്റെ ട്രെയിലർ എത്തി. ബോക്സിം​ഗിന്റെ പശ്ചാത്തലമാണ് ചിത്രത്തിന്റെ കഥ. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമായിരിക്കും ലൈ​ഗർ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ മാസ് അഭിനയവുമായി നടി രമ്യ കൃഷ്ണനും എത്തുന്നുണ്ട്. മികച്ച കഥാപാത്രമാണ് രമ്യ കൃഷ്ണയ്ക്കും ലഭിച്ചിരിക്കുന്നതെന്ന് ട്രെയിലറിൽ കാണാം. ബോക്സിം​ഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ട്രെയിലറിൽ മൈക്ക് ടൈസണെയും കാണിച്ചിട്ടുണ്ട്. 

ദുൽഖർ സൽമാൻ ആണ് ലൈ​ഗറിന്റെ മലയാളം ട്രെയിലർ പുറത്തിറക്കിയത്. ഓ​ഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളിൽ എത്തും. പുരി ജ​ഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചായക്കടക്കാരനായ നായകൻ ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യൻ ആകുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ കാണിക്കുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. 

Also Read: Nithya Menen: ഒരു മലയാള നടനുമായി പ്രണയത്തിൽ, നിത്യ മേനോന്റെ വിവാഹം ഉടൻ? സത്യം തുറന്ന് പറഞ്ഞ് നടി

ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈ​ഗർ. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് ദേവർകൊണ്ട വേഷമിടുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ യുഎസിൽ ചിത്രീകരിച്ചിരുന്നു.  ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്താണ് മൈക്ക് ടൈസൺ എത്തുന്നതെന്നാണ് റിപ്പോർട്ട്. ലൈഗര്‍' ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശിപ്പിക്കും.

പഠാനിലെ ലുക്കിന് വേണ്ടി ഷാരൂഖ് വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്; വെളിപ്പെടുത്തലുമായി താരത്തിന്‍റെ ട്രെയ്നർ

മാർച്ചിലാണ് ഷാരൂഖ് ഖാൻ പഠാൻ എന്ന ചിത്രത്തിന് വേണ്ടി വരുത്തിയ ബോഡി ട്രാൻഫർമേഷന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വയറലായി മാറിയത്. നിരവധി ചലച്ചിത്ര പ്രേമികളും ഷാരൂഖ് ആരാധകരും ഷാരൂഖിന്‍റെ ലുക്കിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്.  കഴിഞ്ഞ നവംബറിൽ താരത്തിന് 56 വയസ് തികഞ്ഞിരുന്നു. നാല് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഷാരൂഖിന്‍റെ ഒരു ചിത്രം തീയറ്ററുകളിൽ റിലീസിനൊരുങ്ങുന്നത്. പഠാനിൽ ഷാരൂഖിന് പുറമേ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട്. 

2023 ജനുവരി 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. യാഷ് രാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പുറത്തിറങ്ങുന്ന ഒരു സ്പൈ, ആക്ഷൻ മൂഡിലുള്ള ചിത്രമാകും പഠാൻ. വമ്പൻ ബജറ്റിൽ 4 ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരം ആക്ഷൻ രംഗങ്ങൾ ഉണ്ടാകും എന്നാണ് സംവിധായകനായ സിദ്ദാർത്ഥ് ആനന്ദ് അവകാശപ്പെടുന്നത്. അടുത്തിടെ ചിത്രത്തിന് വേണ്ടി ഷാരൂഖ് വരുത്തിയ ബോഡി ട്രാൻഫർമേഷനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് താരത്തിന്‍റെ ഫിസിക്കൽ ട്രെയ്നർ രംഗത്ത് വന്നിരിക്കുകയാണ്. ഷാരൂഖിനെക്കുറിച്ചുള്ള എല്ലാ വാർത്തകളും വയറലാക്കി മാറ്റുന്ന ആരാധകർ ഈ വാർത്തയും ഏറ്റെടുത്തിരിക്കുകയാണ്.

ഷാരൂഖ് ഖാന്‍റെ ഫിസിക്കൽ ട്രെയ്നർ പ്രശാന്തിന്‍റെ വാക്കുകളിലേക്ക്, '24 വര്‍ഷമായി ഞാൻ ഷാരൂഖിന്‍റെ ഫിസിക്കൽ ട്രെയ്നറായി ജോലി ചെയ്യുന്നു. കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ പഠാന്‍റെ ലുക്ക് ഡെവലപ്പ് ചെയ്ത് എടുക്കാനുള്ള ശ്രമത്തിലായിരുന്നു. കൊവിഡ് മഹാമാരി രാജ്യം മുഴുവൻ പടർന്ന് പിടിക്കുമ്പോഴും അദ്ദേഹം മുടങ്ങാതെ വർക്കൗട്ട് ചെയ്തിരുന്നു. മുൻപ് സർക്യൂട്ട് ട്രെയ്നിങ്ങും കാർഡിയോ എക്സർസൈസുമാണ് അദ്ദേഹം ചെയ്തിരുന്നത്. എന്നാൽ പഠാന് വേണ്ടി ശരീരത്തിലെ പേശികൾ കൂടുതൽ ശക്തി പ്രാപിക്കാൻ വലിയ ഭാരം എടുത്ത് ഉയർത്തിക്കൊണ്ടുള്ള വളരെ കഠിനമായ വ്യായാമ മുറകളാണ് അദ്ദേഹം ചെയ്ത് വന്നത്. 

നാല് വർഷമായി യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലാതെ വ്യായാമം തുടർന്നതിനാലാണ് അദ്ദേഹത്തിന് ഇത്ര മനോഹരവും വ്യത്യസ്തവുമായ ഒരു ലുക്ക് പഠാന് വേണ്ടി ഉണ്ടാക്കിയെടുക്കാൻ സാധിച്ചത്. അദ്ദേഹം ഇതിന് മുൻപ് വന്നിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ ഒരു ശരീര പ്രകൃതം ആവും നിങ്ങൾക്ക് പഠാൻ എന്ന ചിത്രത്തിൽ കാണാൻ സാധിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു. ഇദ്ദേഹത്തിന്‍റെ പ്രതികരണം പുറത്ത് വന്നതോടെ നിരവധി ആരാധകരാണ് ഷാരൂഖിന്‍റെ ഡെഡിക്കേഷനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്. ഇതിനോടകം തന്നെ പഠാനുണ്ടായിരുന്ന വമ്പൻ ഹൈപ്പ് ഇതോടെ ഇരട്ടിയായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News