ലോകേഷ് കനകരാജ് എന്ത് മാജിക്കാണ് കാത്ത് വെച്ചിരിക്കുന്നതെന്ന് അറിയാൻ ഇനി പ്രേക്ഷകർക്ക് ദിവസങ്ങളുടെ ദൈർഘ്യം മാത്രമാണുള്ളത്. ഇതിനോടകം തന്നെ ചിത്രത്തിനെ പറ്റിയുള്ള പ്രവചനങ്ങളും പുറത്ത് വന്നു കഴിഞ്ഞു. ആദ്യ ദിനം ചിത്രം ബോക്സോഫീസുകളെ ഇളക്കി മറിച്ചേക്കും എന്നാണ് പല സിനിമ വിദഗ്ധരും പറയുന്നത്. പല ട്വിറ്റർ പേജുകളും ഇതിനോടകം ചിത്രത്തിൻറെ ആദ്യ ദിന ബോക്സോഫീസ് കളക്ഷനുകൾ വരെ പ്രവചിച്ചു കഴിഞ്ഞു. പ്രീ ബുക്കിംഗുകളെ വെച്ച് നോക്കിയാൽ കുറഞ്ഞത് 10 കോടിയെങ്കിലും ആദ്യ ദിനം ചിത്രം നേടുമെന്ന് കേരള ബോക്സോഫീസ് ട്വീറ്റ് ചെയ്തു. ചിത്രം 650 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം 4000-ന് അടുത്തുള്ള ഷോകളായിരിക്കും ഉണ്ടായിരിക്കുക.
ഫ്രൈഡേ മാറ്റിനി ഒക്ടോബർ 15-ന് പുറത്ത് വിട്ട പ്രീ സെയിൽസ് കണക്കുകളിൽ 5.56 കോടിയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്. ഇതിൽ സ്ഥിരീകരണമില്ല. 2399 ഷോകളിലായി ട്രാക്ക് ചെയ്ത കണക്കാണിത്. ഞായറാഴ്ചയാണ് ചിത്രത്തിൻറെ ബുക്കിംഗ് ആരംഭിച്ചത്. വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം ഇറങ്ങിയ പാട്ടുകളും ട്രെയിലറും, പോസ്റ്ററുകളും എല്ലാം തന്നെ പ്രേക്ഷരുടെ ആവേശം കൂട്ടിയിട്ടുണ്ട്.
#Leo Kerala Pre - Sales Update (As of October 15 at 8.45 PM IST) :
Shows Tracked: 2399
Admits : 3,61,611
Gross : 5.56 Crores
Occupancy: 54.49 % pic.twitter.com/BHccKcMkQt— Friday Matinee (@VRFridayMatinee) October 15, 2023
Sensational pre bookings for #ThalapathyVijay 's #Leo at Kerala box office
Sure shot to ₹10 CR + gross on day 1 pic.twitter.com/xJIFrw4zZJ
— Kerala Box Office (@KeralaBxOffce) October 15, 2023
ഒക്ടോബർ 19ന് പുലർച്ചെ 4 മണി മുതൽ കേരളത്തിൽ ലിയോയുടെ ഷോകൾ തുടങ്ങും. തമിഴ്നാട്ടിൽ 9 മണി മുതൽ മാത്രമായിരിക്കും ഷോ തുടങ്ങുക. ഏഴ് ഷോകൾ ആണ് കേരളത്തിൽ ഒരു ദിവസം ഉണ്ടാവുക. തമിഴ്നാട്ടില്‍ അഞ്ച് ഷോകള്‍ക്ക് മാത്രമാണ് അനുമതി.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.