സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ചു കഴിഞ്ഞു. ചിത്രത്തെ സംബന്ധിച്ചുള്ള ഓരോ അപ്ഡേറ്റുകളും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ്. യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
അതേസമയം നാളെ, ഒക്ടോബർ 5ന് ലിയോയുടെ ട്രെയിലർ റിലീസ് ചെയ്യും. വളരെ ആകാംക്ഷയോടെയാണ് ഓരോ പ്രേക്ഷകനും കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമിറങ്ങിയ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഇതിനോടകം യൂട്യൂബിൽ തരംഗമായി കഴിഞ്ഞു. ബാഡാസ് എന്ന് തുടങ്ങുന്ന ലിറിക്കൽ ഗാനം ട്രെൻഡിങ് നമ്പർ 1 ആയിരുന്നു യൂട്യൂബിൽ. അനിരുദ്ധ് സംഗീതം നൽകി ആലപിച്ച ഗാനത്തിന് വരികൾ എഴുതിയത് വിഷ്ണു എടവൺ ആണ്. മ്യൂസിക് റൈറ്റ്സ് സോണി മ്യൂസികിനും, ഡിജിറ്റൽ പാർട്ണർ നെറ്റ്ഫ്ലിക്സുമാണ്.
#LEO CENSORED U/A pic.twitter.com/FtNdFd0AYV
— Lokesh Kanagaraj (@Dir_Lokesh) October 4, 2023
ഒക്ടോബർ 19ന് ലിയോ റിലീസ് ചെയ്യും. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ലിയോയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഓഡിയോ ലോഞ്ച് പാസുകള്‍ക്കായുള്ള വന്‍ ഡിമാന്‍ഡില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പ്രീ റിലീസ് ഇവന്റ് ഒഴിവാക്കുന്നതെന്നായിരുന്നു നിർമാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് അറിയിച്ചത്. തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ അല്ല എന്നും നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.
Also Read: Thalaivar 170: 'തലൈവർ 170'ന്റെ പൂജ തിരുവനന്തപുരത്ത് - കാണാം ചിത്രങ്ങൾ
ലോകേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം എന്നത് തന്നെയാണ് സിനിമയ്ക്ക് ഇത്ര വലിയ ഹൈപ്പ് ലഭിക്കാൻ കാരണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറും, വിവിധ ഭാഷകളിലുള്ള പോസ്റ്ററുകളും ഇതിനോടകം തന്നെ വൈറലാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.