Singer Bhupendra Singh Death: ഇതിഹാസ ഗായകൻ ഭൂപീന്ദർ സിംഗ് വിടവാങ്ങി, അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

തന്‍റെ തകര്‍പ്പന്‍ ശബ്ദത്തിലൂടെ ബോളിവുഡ് ഗാനങ്ങൾ ആലപിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ പ്രശസ്ത പിന്നണി ഗായകന്‍  ഭൂപീന്ദർ സിംഗ്  ഈ  ലോകത്തോട് വിടപറഞ്ഞു.  82 വയസായിരുന്നു.  ഭാര്യയും ഗായികയുമായ മിതാലി സിംഗാണ് അദ്ദേഹത്തിന്‍റെ മരണ വിവരം പുറത്തുവിട്ടത്.  

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 09:25 AM IST
  • പ്രശസ്ത പിന്നണി ഗായകന്‍ ഭൂപീന്ദർ സിംഗ് ഈ ലോകത്തോട് വിടപറഞ്ഞു
Singer Bhupendra Singh Death: ഇതിഹാസ ഗായകൻ ഭൂപീന്ദർ സിംഗ് വിടവാങ്ങി, അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Singer Bhupendra Singh Death: തന്‍റെ തകര്‍പ്പന്‍ ശബ്ദത്തിലൂടെ ബോളിവുഡ് ഗാനങ്ങൾ ആലപിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ പ്രശസ്ത പിന്നണി ഗായകന്‍  ഭൂപീന്ദർ സിംഗ്  ഈ  ലോകത്തോട് വിടപറഞ്ഞു.  82 വയസായിരുന്നു.  ഭാര്യയും ഗായികയുമായ മിതാലി സിംഗാണ് അദ്ദേഹത്തിന്‍റെ മരണ വിവരം പുറത്തുവിട്ടത്.  

ക്യാൻസറും വൃക്ക സംബന്ധമായ രോഗങ്ങളും ബാധിച്ച് ഏറെ നാളായി കിടപ്പിലായിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില  കോവിഡ് ബാധിച്ചതോടെയാണ്  വഷളായത്. തിങ്കളാഴ്ച  വൈകീട്ടോടെ മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പഞ്ചാബിലെ അമൃത്സർ സ്വദേശിയായ ഭൂപീന്ദർ സിംഗ് അഞ്ച് പതിറ്റാണ്ട് കാലം ബോളിവുഡിൽ നിറഞ്ഞു നിന്നിരുന്നു.  മാസ്മരിക ശബ്ദത്തിന് ഉടമയായിരുന്ന അദ്ദേഹം മുഹമ്മദ് റാഫി, ആർ ഡി ബർമൻ, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്ലെ, ബാപ്പി ലഹിരി തുടങ്ങിയ സംഗീത രംഗത്തെ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന അനേകം ഗാനങ്ങള്‍ ബോളിവുഡി ന് സമ്മാനിച്ചാണ് അദ്ദേഹത്തിന്‍റെ മടക്കം.  'മൗസം", "സത്തേ പേ സത്ത", "അഹിസ്ത അഹിസ്ത", "ദൂരിയൻ", "ഹഖീഖത്ത്" തുടങ്ങിയ ചിത്രങ്ങളിലെ അവിസ്മരണീയമായ ഗാനങ്ങൾക്ക് ഭൂപീന്ദർ സിംഗ് എന്നും ഓർമ്മിക്കപ്പെടും. 

സംഭവബഹുലമായ ജീവിതമായിരുന്നു  ഭൂപീന്ദർ സിംഗിന്‍റെത്.  1964-ൽ പ്രശസ്ത സംഗീതജ്ഞൻ മദൻ മോഹൻ ആകാശവാണിയിലെ ഒരു പരിപാടിയില്‍ അദ്ദേഹത്തിന്‍റെ ശബ്ദം കേള്‍ക്കുകയും ബോബെയിലേക്ക് വിളിക്കുകയും ചെയ്തു.  മുഹമ്മദ് റഫിയ്ക്കൊപ്പം ആലപിച്ച അദ്ദേഹത്തിന്‍റെ ആദ്യ  ഗാനം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. 

എന്നാല്‍, പിന്നീട് ഭൂപീന്ദർ സിംഗ് ആർ ഡി ബർമ്മന്‍റെ  ഓർക്കസ്ട്രയിൽ ചേരുകയും ഇവിടെ ഗിറ്റാർ വായിക്കാൻ തുടങ്ങുകയും ചെയ്തു. ക്രമേണ അദ്ദേഹം ആർ ഡി ബർമ്മന്‍റെ  നല്ല സുഹൃത്തായി മാറുകയും 1972 ൽ പുറത്തിറങ്ങിയ ഗുൽസാറിന്‍റെ "പരിചയ്" എന്ന സിനിമയിൽ പാടാൻ ഭൂപീന്ദർ സിംഗിന് അവസരം ലഭിക്കുകയും   ചെയ്തു. പിന്നെ അദ്ദേഹത്തിന്  തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നത് ചരിത്രം.......  

1980-കളിൽ ബംഗ്ലാദേശി ഗായികയായ മിതാലിയെ ഭൂപീന്ദർ സിംഗ് വിവാഹം കഴിച്ചു. മിതാലിയോടൊപ്പം നിരവധി ഗസൽ പ്രോഗ്രാമുകൾ അദ്ദേഹം അവതരിപ്പിച്ചിരുന്നു.  

ഗായകന്‍റെ  നിര്യാണത്തില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി  പ്രമുഖർ അനുശോചനം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News