Meow Movie | ലാൽജോസ് ചിത്രം 'മ്യാവു' ഡിസംബർ 24ന് തിയേറ്ററുകളിലേക്ക്

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് മ്യാവൂ സെന്‍സര്‍ ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 08:05 PM IST
  • ലാൽജോസ് (Lal Jose) ഒരുക്കുന്നു ചിത്രം 'മ്യാവു' തീയേറ്റർ റിലീസിന് ഒരുങ്ങുന്നു.
  • ഡിസംബർ 24ന് ക്രിസ്മസ് റിലീസായി ചിത്രം എത്തും.
  • സൗബിനും മംമ്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.
Meow Movie | ലാൽജോസ് ചിത്രം 'മ്യാവു' ഡിസംബർ 24ന് തിയേറ്ററുകളിലേക്ക്

സൗബിൻ ഷാഹിർ (Soubin Shahir) മംമ്ത മോഹൻദാസ് (Mamta Mohandas) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ലാൽജോസ് (LalJose) ഒരുക്കുന്നു ചിത്രം 'മ്യാവു' (Meow) തീയേറ്റർ റിലീസിന് ഒരുങ്ങുന്നു. ഡിസംബർ 24ന് ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്ന് ലാൽ ജോസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. 

 

സൗബിനും മംമ്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് മ്യാവൂ സെന്‍സര്‍ ചെയ്തത്. വിക്രമാദിത്യക്ക് ശേഷം ലാൽജോസും ഡോ. ഇക്ബാൽ കുറ്റിപ്പുറവും ഒരുമിക്കുന്ന ചിത്രമാണ് മ്യാവു. രണ്ട് വർഷത്തിന് ശേഷം എത്തുന്ന ഒരു ലാൽജോസ് ചിത്രം എന്ന പ്രത്യേകതയും മ്യാവുവിനുണ്ട്.

Also Read: Meow Teaser : 'ദസ്തക്കീർ ആന്റ് സുലു ഫ്രം റാസൽഖൈമ', ലാൽജോസ് ചിത്രം മ്യാവുവിന്റെ ടീസർ പുറത്തിറങ്ങി

ടൈറ്റിലിൽ പൂച്ചയുടെ ശബ്ദമായ മ്യാവു കൊണ്ട് തന്നെ ലാൽജോസിന്റെ ചിത്രം ശ്രദ്ധ പിടിച്ചിരുന്നു. ചിത്രത്തിന്റെ ടീസർ ഈ മാസം ആദ്യം ഇറങ്ങിയിരുന്നു. സൗബിൻ അവതരിപ്പിക്കുന്ന ദസ്തക്കീർ എന്ന കഥാപാത്രത്തിന്റെ പ്രവാസ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നെതാണ് ടീസർ നൽകുന്ന സൂചന. 

അറബിക്കഥ, ഡയമണ്ട നെക്ക്ലേസ്, വിക്രമാദിത്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലാൽജോസും ഡോ. ഇക്ബാൽ കുറ്റിപ്പുറവും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണ് മ്യാവു. ഇരുവരും ചേർന്ന് ഗൾഫ് പശ്ചാത്തലമാക്കി ഒരുക്കുന്നു മൂന്നാമത്തെ ചിത്രവും കൂടിയാണ് മ്യാവു. 

Also Read: IFFK | 26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിൽ, ഡോക്യുമെന്ററി - ഹ്രസ്വചിത്രമേള ഡിസംബര്‍ 9 മുതല്‍

ചിത്രത്തിൽ സൗബിന്റെ ഭാര്യയായിട്ടാണ് മംമ്ത എത്തുന്നത്. യുഎഇലെ റാസൽഖൈമിയിൽ താമസിക്കുന്ന ദസ്തക്കീറിന്റെയും കുടുംബത്തിന്റെയും കഥയാണ് മ്യാവു. ചിത്രത്തിൽ ഒരു പൂച്ചയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇരുവരെയും കൂടാതെ സലീം കുമാർ, ഹരിശ്രീ യുസഫ്, കുറെ പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

തോമസ് തിരുവല്ല ഫിലിംസിന്‍റെ  ബാനറിൽ തോമസ് തിരുവല്ലയാണ് നിർമാണം. ഛായാഗ്രഹണം അജ്മൽ ബാബു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News