Ariyippu Movie : "അറിയിപ്പിന്റെ സ്ക്രിപ്പ്റ്റ് വായിച്ചപ്പോൾ ചാടി ചാകാനാണ് ആദ്യം തോന്നിയത്"; കുഞ്ചാക്കോ ബോബൻ

Kunchako Boban Interview : ഷൂട്ടിങിന് ഡൽഹിയിലേക്ക് പോകുന്ന വിമാന യാത്രയ്ക്ക് ഇടയിലാണ് അറിയിപ്പിന്റെ ഫൈനൽ സ്ക്രിപ്പ്റ്റ് വായിച്ചതെന്നും, വായിച്ച് തീർന്നപ്പോൾ വിമാനത്തിൽ നിന്ന് അപ്പോൾ തന്നെ ചാടി ചാകാനാണ് തോന്നിയതെന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 12:49 PM IST
  • ഷൂട്ടിങിന് ഡൽഹിയിലേക്ക് പോകുന്ന വിമാന യാത്രയ്ക്ക് ഇടയിലാണ് അറിയിപ്പിന്റെ ഫൈനൽ സ്ക്രിപ്പ്റ്റ് വായിച്ചതെന്നും, വായിച്ച് തീർന്നപ്പോൾ വിമാനത്തിൽ നിന്ന് അപ്പോൾ തന്നെ ചാടി ചാകാനാണ് തോന്നിയതെന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.
  • ഇതുവരെ ചെയ്തിട്ടില്ലാത്ത തരം കഥയും കഥാപാത്രവും ആയത് കൊണ്ട് തന്നെയാണ് സിനിമ തിരഞ്ഞെടുത്തതെന്നും താരം പറഞ്ഞു.
  • ചിത്രം ഡിസംബർ 16 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
Ariyippu Movie : "അറിയിപ്പിന്റെ സ്ക്രിപ്പ്റ്റ് വായിച്ചപ്പോൾ ചാടി ചാകാനാണ് ആദ്യം തോന്നിയത്";  കുഞ്ചാക്കോ ബോബൻ

അറിയിപ്പിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഷൂട്ടിങിന് ഡൽഹിയിലേക്ക് പോകുന്ന വിമാന യാത്രയ്ക്ക് ഇടയിലാണ് അറിയിപ്പിന്റെ ഫൈനൽ സ്ക്രിപ്പ്റ്റ് വായിച്ചതെന്നും, വായിച്ച് തീർന്നപ്പോൾ വിമാനത്തിൽ നിന്ന് അപ്പോൾ തന്നെ ചാടി ചാകാനാണ് തോന്നിയതെന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ബിഹൈൻഡ്വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സിനിമ കമ്മിറ്റ് ചെയ്യുന്നതിന് മുമ്പ് സിനിമയുടെ ഔട്ട് ലൈൻ പറഞ്ഞിരുന്നു, കൂടാതെ സ്ക്രിപ്റ്റിന്റെ ആദ്യ ഡ്രാഫ്റ്റും വായിച്ചിരുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ഇതുവരെ ചെയ്തിട്ടില്ലാത്ത തരം കഥയും കഥാപാത്രവും ആയത് കൊണ്ട് തന്നെയാണ് സിനിമ തിരഞ്ഞെടുത്തതെന്നും താരം പറഞ്ഞു.  എന്നാൽ സിനിമയുടെ അവസാന സ്ക്രിപ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ സംവിധായകൻ ആദ്യം പറഞ്ഞത്തിനെക്കാൾ കൂടുതൽ ശക്തമായ ഒരു കഥയും കഥാപാത്രവും ആയിരുന്നു ഉണ്ടായിരുന്നതെന്ന് താരം പറയുന്നു. അതിനാൽ തന്നെ ആശങ്ക തോന്നിയിരുന്നുവെന്നും കുഞ്ചാക്കോ ബോൺബേൺ അഭിമുഖത്തിൽ പറഞ്ഞു. ചെയ്യാൻ പറ്റുമോയെന്ന് ആശങ്കയുണ്ടെന്ന് അറിയിച്ചപ്പോൾ സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ശ്രമിച്ച് നോക്കാം എന്ന ധൈര്യം നൽകി ഈ ചിത്രം ചെയ്തതെന്നുംകുഞ്ചാക്കോ ബോബൻ പറഞ്ഞു.

അറിയിപ്പ് ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് എത്തുന്നത്.  ചിത്രത്തിന്റെ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ചിത്രം ഡിസംബർ 16 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും, ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഒരു യുവതിയുടെ അശ്ലീല വീഡിയോ പുറത്തുവരുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.  75-ാമത് ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തില്‍ അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രമാണ് അറിയിപ്പ്. 

 ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ബുസാന്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലും അറിയിപ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രോത്സവങ്ങളിലെല്ലാം ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. മാലിക്കിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രമാണ് അറിയിപ്പ്. ഹരീഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് ദിവ്യപ്രഭയാണ്. രശ്മി എന്നാണ് ദിവ്യപ്രഭയുടെ കഥാപാത്രത്തിന്‍റെ പേര്.

ടേക്ക് ഓഫ്, മാലിക്, സി യു സൂണ്‍ എന്നിവയാണ് മഹേഷ് നാരായണൻ മുൻപ് ചെയ്ത ചിത്രങ്ങൾ. മഹേഷ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിക്കുന്നത്. ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് അറിയിപ്പ്. ഉദയ പിക്ചേഴ്സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News