എയർഫോഴ്സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണൻ എത്തുന്ന 'കൃഷ്ണ കൃപാസാഗരം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി...

നവാഗത സംവിധായകൻ അനീഷ് വാസുദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 09:25 PM IST
  • പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക
  • ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതന
എയർഫോഴ്സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണൻ എത്തുന്ന 'കൃഷ്ണ കൃപാസാഗരം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി...

ദേവിദാസൻ ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് "കൃഷ്ണ കൃപാസാഗരം". നവാഗത സംവിധായകൻ അനീഷ് വാസുദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയകൃഷ്ണൻ, കലാഭവൻ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസൻ, ബിജീഷ് അവണൂർ ,മനു മാർട്ടിൻ, അഭിനവ്, ശൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്‌, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക. ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ ഒരു നേർകാഴ്ചയാണ് സിനിമ.

കോ-പ്രൊഡ്യൂസർ: ദീപക് ദേവീദാസൻ, ക്യാമറ: ജിജു വിഷ്വൽ, അസോസിയേറ്റ് ഡയറക്ടർ: ജയേഷ് വേണുഗോപാൽ, അരുൺ സിതാര അടൂർ, അസിസ്റ്റന്റ് ഡയറക്ടർ: ജനാർദ്ദനൻ, സഞ്ജയ്‌ വിജയ്, അഭിലാഷ്, ആകാശ് സഞ്ജയ്‌, ആർട്ട്‌: അടൂർ മണിക്കുട്ടൻ, മേക്കപ്പ്: സ്വാമി അടൂർ, കോസ്റ്റ്യൂം: ബിജു നാരായണൻ, സംഗീതം: മനു കെ സുന്ദർ, ആലാപനം: രാജലക്ഷ്മി, പശ്ചാത്തലസംഗീതം: രവി വർമ്മ, എഡിറ്റർ: ശ്യംലാൽ, സൗണ്ട് എഞ്ചിനീയർ: ജോയ് ഡി.ജി നായർ, ഡി.ഐ: മഹേഷ്‌ വെള്ളായണി, പ്രൊഡക്ഷൻ കൺട്രോളർ: നവീൻ നാരായണൻ, പ്രൊജക്റ്റ്‌ ഡിസൈനർ സഞ്ജയ്‌വിജയ്, സ്പോട് എഡിറ്റർ: അജു അജയ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News