Chennai: ആര്യയുടെ ഏറ്റവും പുതിയ ചിത്രമായ ടെഡിയുടെ (Teddy) ട്രെയ്‌ലർ (Trailer) റിലീസ് ചെയ്‌തു. സയേഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശക്തി സൗന്ദർ രാജനാണ്. സംസാരിക്കാൻ കഴിയുന്ന ഒരു ടെഡി ബിയറും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചൊവ്വാഴ്ച്ചയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്. ചിത്രം തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രം OTT പ്ലാറ്റഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് (Disney plus Hotstar) റിലീസ് ചെയ്യുന്നത്.
Will a talking teddy prove to be Man's best friend? Witness a bizarre exchange between a loner & a toy bear as they solve medical mysteries against all odds. #TeddyTrailer Out Now!
Disney+ Hotstar Multiplex presents #Teddy streaming from 12th March.https://t.co/CThQHRYG3B
— Disney+HotstarVIP (@DisneyplusHSVIP) February 23, 2021
ആര്യ - ശക്തി കൂട്ട് കെട്ടിൽ പിറക്കുന്ന ആദ്യ സിനിമയാണ് (Cinema) ടെഡി. മാത്രമല്ല താര ജോഡികളായ ആര്യയും സയേഷയുമാണ് ചിത്രത്തിൽ നായികാ നായകന്മാരായി എത്തുന്നത്. സതീഷും സാക്ഷി അഗർവാളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് റിയാലിറ്റി ടീവി ഷോയായ തമിഴ് ബിഗ് ബോസ് 3 (Bigg Boss) യ്ക്ക് ശേഷം സാക്ഷിയെ ചിത്രത്തിന് വേണ്ടി സമീപിക്കുകയായിരുന്നു. സംവിധായകനായ മകിഴ് തിരുമേനി ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ടെഡിക്കുണ്ട്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഇന്ത്യൻ അനിമേഷൻ കമ്പനിയെ ഒരു ആനിമേറ്റഡ് കഥാപാത്രത്തിന്റെ ഡിസൈനിനായി ഉപയോഗിക്കുന്ന ആദ്യ തമിഴ് (Tamil) ചിത്രം കൂടിയാണ് ടെഡി. മാത്രമല്ല രജനി കാന്തിന്റെ കൊച്ചടിയാനിന് ശേഷം മോഷൻ ക്യാപ്ചർ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സിനിമ കൂടിയാണ് ടെഡി.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകനായ ശക്തി സൗന്ദർ രാജൻ തന്നെയാണ്. ചിത്രത്തിന്റെ മ്യൂസിക് കമ്പോസർ ഡി ഇമ്മനാണ്. ചിത്രം 2012 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ടെഡ് ൽ നിന്ന് പ്രചോദനം കൊണ്ട് നിർമ്മിച്ച സിനിമയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ചെന്നൈയിലും (Chennai) യൂറോപ്പിലുമായി ആണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തികരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് 2019 ഡിസംബറിൽ തന്നെ അവസാനിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...