KPAC Lalitha : അരങ്ങൊഴിഞ്ഞ് ലളിതാഭിനയം; കെപിഎസി ലളിത അന്തരിച്ചു

KPAC Lalitha കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപൂണിത്തുറയിൽ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 74 വയസായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 12:38 AM IST
  • കരള സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
  • തൃപൂണിത്തുറയിൽ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 74 വയസായിരുന്നു.
KPAC Lalitha : അരങ്ങൊഴിഞ്ഞ് ലളിതാഭിനയം; കെപിഎസി ലളിത അന്തരിച്ചു

കൊച്ചി : ചലച്ചിത്ര നടി കെപിഎസി ലളിത (KPAC Lalitha) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിൽ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 74 വയസായിരുന്നു. സംസ്ഥാന സംഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു. മലയാളത്തിലും തമിഴിലുമായി 550ൽ ഏറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിൽ. പൊതുദർശനം തൃപ്പൂണിത്തുറയിൽ നാളെ രാവിലെ 8 മുതൽ.

ആലപ്പുഴ ജില്ലയിലെ കായംകുളത്തായിരുന്നു ജനനം.  10 വയസ്സുള്ളപ്പോൾ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. മഹേശ്വരി അമ്മ എന്നാണ് ശരിയായ പേര്. പിതാ‍വ് കടയ്ക്കത്തറൽ വീട്ടിൽ കെ അനന്തൻ നായർ ആണ്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു.

ഗീതയുടെ ബലി ആയിരുന്നു ആദ്യ നാടകം. പിന്നീട് അക്കാലത്തെ പ്രമുഖ നാടക സംഘടന ആയിരുന്ന കെ പി എ സിയിൽ ചേർന്നു. പിന്നീട് ലളിത എന്ന പേര് സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ പി എ സി എന്ന് പേരിനോട് ചേർക്കുകയും ചെയ്തു.

പ്രമുഖ സംവിധായകൻ ഭരതനാണ് ഭർത്താവ്. മകൻ സിദ്ധാർഥ് സംവിധായകനും നടനുമാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News