Thiruvananthapuram : കേരള സംഗീത നാടക അക്കാദമി ചെയ്ർപേഴ്സണും നടിയുമായ കെപിഎസി ലളിതയുടെ (KPAC Lalitha) ചികിത്സ ചിലവ് സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ നടിയുടെ ചികിത്സ പുരോഗമിക്കുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു (Treatment). വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലേക്ക് (Kochi) മാറ്റിയത്.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നടിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ അറിയിച്ചിരുന്നു.
ALSO READ : KPAC Lalitha: ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പംനിന്നു സഹായിച്ച നടനെക്കുറിച്ച് KPAC ലളിത
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. കരൾ രോഗം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...