King Of Kotha: തകർത്താടി ദുൽഖറും റിതിക സിംഗും; 'കിം​ഗ് ഓഫ് കൊത്ത'യിലെ 'കലാപക്കാര' എത്തി

വലിയ പ്രതീക്ഷയോടെയാണ് കിം​ഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇനി ചിത്രത്തിൻറെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.    

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 06:23 PM IST
  • കലാപകാര എന്ന ഗാനം റിതിക സിംഗ് അവതരിപ്പിക്കുന്ന ഡാൻസ് നമ്പറാണ്.
  • റിതികക്കൊപ്പം ദുൽഖർ ഡാൻസ് ചെയ്യുന്ന ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ നേരത്തെ പുറത്ത് വിട്ടിരുന്നു.
  • വൻ താര നിരയാണ് കിം​ഗ് ഓഫ് കൊത്തയിൽ ദുൽഖറിനൊപ്പം എത്തുന്നത്.
King Of Kotha: തകർത്താടി ദുൽഖറും റിതിക സിംഗും; 'കിം​ഗ് ഓഫ് കൊത്ത'യിലെ 'കലാപക്കാര' എത്തി

ദുൽഖറിന്റെ പിറന്നാൾ കളറാക്കാൻ എത്തി കിംഗ്‌ ഓഫ് കൊത്തയിലെ ആദ്യ ഗാനം ‘കലാപകാര’. ​ഗാനത്തിന്റെ പ്രൊമോ നേരത്തെ റിലീസ് ചെയ്‌തിരുന്നു. അഭിലാഷ് ജോഷി- ദുൽഖർ സൽമാൻ ചിത്രം കിം​ഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റും പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിക്കുകയാണ്. സോണി മ്യൂസിക്കിന്റെ യൂട്യൂബ് ചാനൽ വഴിയാണ് പ്​ഗാനം പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിർമാണ പങ്കാളിയായ സീ സ്റ്റുഡിയോസ് പങ്കുവച്ച ഗാനരംഗത്തിലെ ഒരു ചിത്രം വൈറലായിരുന്നു. കലാപകാര എന്ന ഗാനം റിതിക സിംഗ് അവതരിപ്പിക്കുന്ന ഡാൻസ് നമ്പറാണ്. റിതികക്കൊപ്പം ദുൽഖർ ഡാൻസ് ചെയ്യുന്ന ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. വൻ താര നിരയാണ് കിം​ഗ് ഓഫ് കൊത്തയിൽ ദുൽഖറിനൊപ്പം എത്തുന്നത്.

സാർപ്പട്ട പരമ്പരയിലെ ഡാൻസിങ് മാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷബീർ കല്ലറക്കൽ കണ്ണൻ എന്ന കഥാപാത്രമായാണ് കൊത്തയിൽ എത്തുന്നത്. ഷഹുൽ ഹസൻ എന്ന പോലീസ് ഉദ്യോ​ഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും മഞ്ജുവായി നൈല ഉഷയും ചിത്രത്തിലെത്തുന്നു. ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, വടചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also Read: Dulquer Salmaan: ദുൽഖർ സൽമാൻ - വെങ്കി അറ്റ്ലൂരി ചിത്രം ഒരുങ്ങുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം: നിമീഷ് രവി. സംഘട്ടനം: രാജശേഖർ, സ്ക്രിപ്റ്റ്: അഭിലാഷ് എൻ. ചന്ദ്രൻ. പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ. എഡിറ്റർ: ശ്യാം ശശിധരൻ. കൊറിയോഗ്രാഫി: ഷെറീഫ്. മേക്കപ്പ്: റോണക്സ് സേവിയർ. വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ. സ്റ്റിൽ: ഷുഹൈബ് എസ്.ബി.കെ. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. മ്യൂസിക്: സോണി മ്യൂസിക്. പിആർഒ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News