അനുപം ഖേറിനും നിഖിലിനുമൊപ്പം അനുപമ പരമേശ്വരൻ;കാർത്തികേയ 2ന്റെ ടീസർ പുറത്തിറങ്ങി

കാർത്തികേയ-2 തുടക്കം മുതലേ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 08:04 PM IST
  • പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്
  • കാർത്തികേയ-2 തുടക്കം മുതലേ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്
  • മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
അനുപം ഖേറിനും നിഖിലിനുമൊപ്പം അനുപമ പരമേശ്വരൻ;കാർത്തികേയ 2ന്റെ ടീസർ പുറത്തിറങ്ങി

നിഖിൽ ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ-2 ന്റെ ടീസർ ഇന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കി. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്.

കാർത്തികേയ-2 തുടക്കം മുതലേ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേർ ആണ്.കാർത്തികേയ 2022 ജൂലൈ 22ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

ALSO READ: Malayankunju Trailer : മഴയും, വെള്ളപ്പാച്ചിലും, മണ്ണിടിച്ചിലും; ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞിന്റെ ട്രെയ്‌ലറെത്തി

അഭിനേതാക്കൾ

നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവർ.

സാങ്കേതിക ടീം

ചന്തു മുണ്ടേടിയാണ് ചിത്രത്തിൻറെ കഥ തിരക്കഥ സംവിധാനം.പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്സ് ബാനറിൽ ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കാലഭൈരവയുടെ സംഗീതത്തിൽ  കാർത്തിക് ഘട്ടമനേനിയാണ് ചിത്രത്തിൻറെ ഛായാഗ്രാഹണം. കലാസംവിധാനം: സാഹി സുരേഷ് പിആർഒ: ആതിര ദിൽജിത്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News