Chennai : കങ്കണ റണാവത്ത് (Kangana Ranaut) - അരവിന്ദ് സ്വാമി (Aravind Swami) ചിത്രം തലൈവിയുടെ (Thalaivii)ഹിന്ദി പതിപ്പ് ഇന്ന് നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന ചിത്രമാണ് തലൈവി. രണ്ടാഴ്ചയ്ക്ക് മുമ്പ് തമിഴ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ചിത്രത്തിൻറെ തമിഴ്, തെലുങ്ക് പതിപ്പുകൾ 2 ആഴ്ചകൾക്ക് ശേഷം മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യൂ.
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന് ശക്തയായ നേതാവായി മാറിയ ജയലളിതയായി ആണ് ചിത്രത്തിൽ കങ്കണ എത്തുന്നത്. ചിത്രത്തിൽ ജയലളിതയുടെ ജീവിതത്തിലുപരി പ്രശസ്‌ത നടിയിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്കുള്ള ജയലളിതയുടെ വളർച്ചയാണ് പറയുന്നത്, എന്നാൽ യഥാർത്ഥത്തിലെ ജയലളിതയോട് ചിത്രത്തിന് നീതി പുലർത്താൻ കഴിഞ്ഞോയെന്നത് സംശയമാണ്.
ALSO READ: Thalaivi trailer: കങ്കണ റണാവത്ത് ചിത്രം തലൈവിയുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു
അരവിന്ദ് സ്വാമി ചിത്രത്തിൽ എംജി രാമചന്ദ്രനായിയാണ് (MGR) എത്തുന്നത്. തലൈവിയിൽ ജയലളിതയുടെ കഥാപാത്രത്തിന് പൂർണത കൊണ്ട് വരാൻ ശരീരഭാരം 20 കിലോഗ്രാം വരെ കങ്കണ ഉയർത്തിയിരുന്നു. ചിത്രത്തിൻറെട്രെയ്‌ലർ റിലീസ് ചെയ്യുന്നതിന് മുമ്പ് കങ്കണ തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്.
ALSO READ: Love Story: മാതാപിതാക്കള്‍ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യണം, ‘ലവ് സ്റ്റോറി’യെപ്പറ്റി സായ് പല്ലവി
എഎൽ വിജയ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ തമിഴ് (Tamil) , തെലുങ്ക്. ഹിന്ദി എന്നിങ്ങനെ 3 ഭാഷകളിലായി ആണ് റിലീസ് ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് വിഷ്ണു വർധൻ ഇന്ദുരിയും ശൈലേഷ് ആർ സിങ്ങും സംയുക്തമായി ആണ്. നാസർ, ഭാഗ്യശ്രീ, സമുദ്രകനി, മധു ബാല തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. '
ഈ വര്ഷം കങ്കണ മികച്ച നടിയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് (National Film Award) നേടിയിരുന്നു. പങ്ക, മണികർണികാ: ദി ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രങ്ങൾക്കാണ് കങ്കണയ്ക്ക് അവാർഡ് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...