ഇരട്ട വേഷത്തിൽ ആദ്യമായി ജോജു ജോർജ്: മാർട്ടിൻ പ്രക്കാട്ട് ചിത്രം 'ഇരട്ട' യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന മാർട്ടിൻ പ്രക്കാട്ട് ചിത്രം 'ഇരട്ട' യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ശ്രദ്ധ നേടുന്നു

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 03:12 PM IST
  • ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്
  • പോസ്റ്ററിൽ രണ്ടു വ്യത്യസ്ത ഗേറ്റപ്പിലാണ് പ്രിയതാരം എത്തുന്നത്
  • ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചകൾ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം
ഇരട്ട വേഷത്തിൽ ആദ്യമായി ജോജു ജോർജ്: മാർട്ടിൻ പ്രക്കാട്ട് ചിത്രം 'ഇരട്ട' യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

മലയാളത്തിന്റെ ദേശീയ പുരസ്‌ക്കാരത്തിളക്കം, ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന മാർട്ടിൻ പ്രക്കാട്ട് ചിത്രം 'ഇരട്ട' യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ശ്രദ്ധ നേടുന്നു. പോസ്റ്ററിൽ രണ്ടു വ്യത്യസ്ത ഗേറ്റപ്പിലാണ് പ്രിയതാരം എത്തുന്നത്.ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചകൾ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം.

ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന ചിത്രം ജോജു - മാർട്ടിൻ പ്രക്കാട്ട് ഹിറ്റ്‌ ജോഡിയുടെ  പുതുവർഷത്തിലെ ഏറ്റവും പ്രതീക്ഷ ഉയർത്തുന്ന ചിത്രം കൂടിയാണ്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം, വരികൾ അൻവർ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ദിലീപ് നാഥ്‌ ആർട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News