John Abraham ന്റെ സത്യമേവ ജയതേ 2, Salman Khan ന്റെ രാധേയ്‌ക്കൊപ്പം മെയ് 13 നെത്തും

ജോൺ അബ്രഹാമിന്റെ സത്യമേവ ജയതേ 2 ഈ ഈദിന് തീയറ്റേറുകളിലെത്തും. മിലാപ് സാവേരി സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ ജോൺ എബ്രഹാമിനോടൊപ്പം ദിവ്യ ഖോസ്ല കുമാർ കേന്ദ്രകഥാപാത്രമായി എത്തുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 17, 2021, 01:25 PM IST
  • ജോൺ അബ്രഹാമിന്റെ സത്യമേവ ജയതേ 2 ഈ ഈദിന് തീയറ്റേറുകളിലെത്തും.
  • മിലാപ് സാവേരി സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ ജോൺ എബ്രഹാമിനോടൊപ്പം ദിവ്യ ഖോസ്ല കുമാർ കേന്ദ്രകഥാപാത്രമായി എത്തുന്നു.
  • ആദ്യം 2021 മെയ് 14ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.
  • 2018 ൽ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് സത്യമേവ ജയതേ 2 എത്തുന്നത്.
John Abraham ന്റെ സത്യമേവ ജയതേ 2, Salman Khan ന്റെ രാധേയ്‌ക്കൊപ്പം മെയ് 13 നെത്തും

Mumbai: ജോൺ അബ്രഹാമിന്റെ (John Abraham) സത്യമേവ ജയതേ 2 ഈ ഈദിന് തീയറ്റേറുകളിലെത്തും. മെയ് 13 ന് സൽമാൻ ഖാന്റെ (Salman Khan) രാധേ ദി മോസ്റ്റ് വാന്റെദ് ഭായിക്കൊപ്പമാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. മിലാപ് സാവേരി സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ ജോൺ എബ്രഹാമിനോടൊപ്പം കേന്ദ്രകഥാപാത്രമായി എത്തുന്നത് ദിവ്യ ഖോസ്ല കുമാറാണ്.

 2018 ൽ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് സത്യമേവ ജയതേ 2 എത്തുന്നത്. റിലീസിംഗ് തീയതിക്കൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും (Poster) പങ്ക് വെച്ചിട്ടുണ്ട്. ചിത്രത്തിൽ ജോൺ എബ്രഹാം (John Abraham) രണ്ട് വേഷങ്ങളിൽ എത്തുന്നുണ്ട്. അതിൽ ഒന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനായി ആണ്. രണ്ട് കഥാപാത്രങ്ങളിൽ ഒരാളുടെ പേര് സത്യയെന്നും ഒരാളുടെ പേര് ജയ് എന്നുമാണ്.

ALSO READ: Malayalam Upcoming Release: പ്രേക്ഷകർ കാത്തിരിക്കുന്ന ആ അഞ്ച് മലയാള ചിത്രങ്ങൾ

ആദ്യം 2021 മെയ് 14ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ ബുധനാഴ്ച രാവിലെ ജോൺ എബ്രഹാം തന്റെ ട്വിറ്റർ (Twitter) അക്കൗണ്ടിലൂടെ ചിത്രം മെയ് 13 ന് തീയേറ്ററുകളെത്തുമെന്ന് അറിയിക്കുകയായിരിക്കുന്നു.  ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭൂഷൺ കുമാർ, മോനിഷ അദ്വാനി, മധു ഭോജ്വാനി എന്നിവരും  കൃഷൻ കുമാറിന്റെ ടി-സീരീസ്, നിഖിൽ അദ്വാനിയുടെ എമ്മി എന്റർടൈൻമെന്റ് എന്നീ കമ്പനികളും സംയുക്തയിട്ടാണ്.

ALSO READ: Abhishek Bachchan ന്റെ പുതിയ ചിത്രം The Big Bull ഏപ്രിൽ 8ന് ഡിസ്നി+ഹോട്ട്സ്റ്റാറിൽ എത്തും

ജോൺ എബ്രഹാമിനെയും ദിവ്യ ഖോസ്ല കുമാറിനെയും കൂടാതെ ഗൗതമി കപൂർ, ഷാദ് രന്ധവ, സാഹിൽ വെയ്ദ്, അനുപ് സോണി എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ദിവ്യ ഖോസ്ല കുമാറിന്റെ തിരിച്ച് വരവ് ബോളിവുഡിൽ (Bollywood) രേഖപ്പെടുത്തും. സത്യമേവ ജയതേയുടെ ചിത്രീകരണം ഭൂരിഭാഗവും ലക്ക്നൗവിലാണ് പൂർത്തികരിച്ചത്.

അതെ സമയം  സൽമാൻ ഖാന്റെ (Salman Khan) ഏവരും കാത്തിരുന്ന ചിത്രം രാധേ യുവർ മോസ്റ്റ് വാണ്ടഡ് ഭായ് മെയ് 13ന് തീയേറ്ററുകളിലെത്തുമെന്ന് മാർച്ച് 13 നാണ് സൽമാൻ ഖാൻ തന്റെ ആരാധകരെയും പ്രേക്ഷകരെയും അറിയിച്ചത്. ചിത്രത്തിൽ സൽമാൻ ഖാനോടൊപ്പം ദിഷ പട്ടാണി (Disha Patani) , രൺദീപ് ഹൂഡ, ജാക്കി ഷിറോഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

ALSO READ: പാർവതി തിരുവോത്ത് ചിത്രം വർത്തമാനത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി

ചിത്രം ഒരു ആക്ഷൻ ത്രില്ലർ സിനിമയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പോസ്റ്ററിൽ (Poster) പാഞ്ഞ് പോകുന്ന ഹെലികോപ്റ്ററും, ഷൂട്ട് ചെയ്യാൻ റെഡിയായി തോക്കും പിടിച്ച് നല്ല സ്റ്റൈലൻ ലുക്കിൽ സൽമാൻ ഖാനെയും നമ്മുക്ക് കാണാൻ കഴിയും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. കൊറിയൻ സിനിമയായ ഔട്ട് ലോ യുടെ പുനർനിർമ്മാണമാണ് രാധേ എന്ന സിനിമ. മാ ഡോങ് സിയോക്കും യൂൻ കൈ സാങ്ങുമാണ് ഔട്ട് ലോയിൽ അഭിനയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News